മലയാള സിനിമ പ്രേമികളുടെ പ്രിയ സംവിധയകാൻ ആണ് ഫാസിൽ. നിരവധി സിനിമകൾ ആണ് താരം പ്രേക്ഷകർക്കായി സമ്മാനിച്ചിട്ടുള്ളതും. എന്നാൽ ഇപ്പോൾ സംവിധായകൻ ഫാസിലിന്റെ ഒരു അഭിമുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. മരുമകൾ നസ്രിയയെ കുറച്ചാണ് ഫാസിൽ തുറന്ന് പറയുന്നത്. വാക്കുകളിങ്ങനെ, ടിവി ഷോകളിലും ചില സിനിമയുടെ പൂജ സമയങ്ങളിലും നസ്രിയയെ കണ്ടിട്ടുണ്ട്. അങ്ങനെയെപ്പോഴോ ആണ് ഷാനുവിന് നസ്രിയയെ ആലോചിച്ചാലോ എന്ന ചിന്ത വരുന്നത്. ഷാനുവിനോട് ഇക്കാര്യം പറഞ്ഞപ്പോൾ എന്റെ മനസ്സിൽ ഉള്ള മറുപടി തന്നെയാണ് നൽകിയത്. നമുക്ക് പരിചയം ഉള്ള കുട്ടിയെപ്പോലെ തോനുന്നു എന്ന മറുപടിയാണ് ഷാനു നൽകിയത്.
പലസമയത്തും നസ്രിയയുടെ പോസിറ്റീവ് ചിന്ത കണ്ടിട്ട് അത്ഭുതം തോന്നിയിട്ടുണ്ട്. ഷാനുവിന്റെ ഒരു സിനിമയിൽ ബൈക്ക് സ്റ്റാർട്ട് ആകുന്ന സീൻ റീ ടെക്ക് ചെയ്യേണ്ടി വന്നു. ഇക്കാര്യം ഉമ്മ നസ്രിയയോട് പറഞ്ഞപ്പോൾ അയ്യേ അതിനു എന്തിനു വിഷമിക്കണം എന്ന മറുപടി ആയിരുന്നു നസ്രിയ നൽകിയത്. ഞാൻ സിനിമയിൽ ആയിരുന്നപ്പോൾ കുടുംബം കൺട്രോൾ ചെയ്തിരുന്നത് എന്റെ ഭാര്യ ആയിരുന്നു. നസ്രിയയും അതെ പോലെ തന്നെ വേണം എന്നാണ് ആഗ്രഹം. ഇവിടെ നിൽക്കുന്നതിനേക്കാൾ ഷാനുവിന്റെ കൂടെ വേണം എന്നാണ് ആഗ്രഹം. മാത്രമല്ല വിവാഹത്തിന് ശേഷവും നസ്രിയ സിനിമയുടെ ഏതെങ്കിലും ഒരു മേഖലയിൽ പ്രവർത്തിക്കണമെന്ന മോഹവും ഉണ്ട്.
മലയാളികളുടെ പ്രിയ താരങ്ങളിൽ ഒരാളാണ് ഫഹദ് ഫാസിൽ. ഫഹദ് വീണ്ടും മലയാള സിനിമയിലേക്ക് ആദ്യ ചിത്രമായ
കയ്യെത്തും ദൂരത്തിന് ശേഷം സിനിമയിൽ നിന്നും ബ്രേക്ക് എടുത്ത് ശേഷമാണ് എത്തുന്നത്. നിരവധി ആരാധകരാണ് സിനിമകളിൽ ഞെട്ടിക്കുന്ന ഫഹദ് ഫാസിലിന് ഉള്ളത്. എന്നാൽ ഫഹദ് എന്ന വ്യക്തിയെ സിനിമയ്ക്ക് പുറത്ത് മലയാളികൾക്ക് അത്ര പരിചിതമില്ല. നടൻ അത്ര തന്നെ സോഷ്യൽ മീഡിയയിലും സജീവമല്ല. ബാംഗ്ലൂർ ഡേയ്‌സിന്റെ വൻവിജയത്തിന് പിന്നാലെയായിരുന്നു ഫഹദും നസ്രിയയും ജീവിതത്തിലും ഒരുമിച്ചത്.