ധനുഷിന്റെ ജ്യേഷ്ഠസഹോദരനും സംവിധായകനുമായ സെല്‍വരാഘവന്റെ രണ്ടാം വിവാഹവും തകര്‍ച്ചയിലേക്ക് എന്നു സൂചന. ഭാര്യ ഗീതാഞ്ജലിയുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ സെല്‍വരാഘവന്‍ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്.
വ്യത്യസ്തമായ അനേകം സിനിമ തമിഴ് പ്രേക്ഷകര്‍ക്ക് സമ്മാനിച്ച സംവിധായകനാണ് സെല്‍വരാഘവന്‍. സെല്‍വരാഘവന്‍ സംവിധാനം ചെയ്ത ഹിറ്റ് സിനിമകളില്‍ നായികയായി അഭിനയിച്ച സോണിയ അഗര്‍വാളിനെയാണ് അദ്ദേഹം ആദ്യം വിവാഹം കഴിക്കുന്നത്. 2006 ല്‍ വിവാഹിതരായ താരങ്ങള്‍ വൈകാതെ 2010 ല്‍ ഇരുവരും വേര്‍പിരിയുകയും ചെയ്തു. ശേഷം അസിസ്റ്റന്റ് ഡയറക്ടറായിരുന്ന ഗീതാഞ്ജലിയുമായി സംവിധായകന്‍ ഇഷ്ടത്തിലാവുകയായിരുന്നു.
2011ജൂണ്‍ 19ന് ഇരുവരും വിവാഹിതരാവുകയും ചെയ്തു. ഈ ബന്ധത്തില്‍ ലീലാവതി, ഓംകാര്‍, ഋഷികേശ് എന്നിങ്ങനെ മൂന്ന് മക്കളുണ്ട്. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് ഇവര്‍ക്ക് മൂന്നാമത്തെ കുഞ്ഞ് ജനിക്കുന്നത്. സെല്‍വരാഘവന്‍ ട്വിറ്ററില്‍ പങ്കുവച്ച കുറിപ്പ് വേര്‍പിരിയലിന്റെ സൂചന നല്‍കുന്നു. ഞാന്‍ ഒറ്റയ്ക്കാണ് വന്നത്. ഞാന്‍ ഒറ്റയ്ക്ക് തന്നെ പോകും. ഇതിനിടയില്‍ എന്ത് പിന്തുണയാണ് നമുക്ക് വേണ്ടത് എന്നാണ് കുറിപ്പ്.
എന്നാല്‍ ഈ വിഷയത്തില്‍ സെല്‍വരാഘവനോ കുടുംബമോ പ്രതികരണവുമായി വന്നിട്ടില്ല.