Latest News

തലമുറമാറ്റം പാര്‍ട്ടിയുടെ ധീരമായ തീരുമാനമെന്ന് ആഷിക് അബു; ശൈലജ ടീച്ചര്‍ക്കായി ഭാര്യ ഹാഷ്ടാഗ് ഇട്ടത് അറിഞ്ഞില്ലേ എന്ന് സോഷ്യല്‍ മീഡിയ; സംവിധായകൻ ആഷിക് അബുവിന്റെ കുറിപ്പ് വൈറൽ

Malayalilife
തലമുറമാറ്റം പാര്‍ട്ടിയുടെ ധീരമായ തീരുമാനമെന്ന് ആഷിക് അബു; ശൈലജ ടീച്ചര്‍ക്കായി ഭാര്യ  ഹാഷ്ടാഗ് ഇട്ടത് അറിഞ്ഞില്ലേ എന്ന് സോഷ്യല്‍ മീഡിയ; സംവിധായകൻ  ആഷിക് അബുവിന്റെ കുറിപ്പ് വൈറൽ

ലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ സംവിധായകൻ ആഷിക് അബു. നിരവധി സിനിമകളുടെ സംവിധാനം നിർവഹിച്ച അർദ്ദേഹം പങ്കുവച്ച ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. രണ്ടാം പിണറായി സര്‍ക്കാരില്‍ തലമുറമാറ്റം വേണമെന്ന പാര്‍ട്ടി തീരുമാനം ധീരവും പുരോഗമനപരവുമാണെന്ന് ആയിരുന്നു  ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് പറഞ്ഞിരിക്കുന്നത്.  ഇനി പാര്‍ട്ടിയെ കഴിഞ്ഞ സര്‍ക്കാരിനെ നയിച്ച ശൈലജ ടീച്ചര്‍ അടക്കമുള്ളവര്‍ നയിക്കും. വിയോജിപ്പുകള്‍ ഉള്‍ക്കൊണ്ട് കൂടുതല്‍ കരുത്തോടെ മുന്നോട്ട് പോകാന്‍ കഴിയട്ടെ എന്നുമാണ് ആഷിക് കുറിച്ചിരിക്കുന്നത്.അതേസമയം ആഷികിനെതിരെ വന്‍ വിമര്‍ശനം ആണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ഭാര്യയായ റിമ കല്ലിങ്കല്‍ ഷൈലജ ടീച്ചര്‍ക്ക് വേണ്ടി ഹാഷ്ടാഗ് ഇട്ടത് അറിഞ്ഞില്ലേ എന്നാണ് പലരും താരത്തിന്റെ പോസ്റ്റിന്  കമന്റ് ചെയ്യുന്നത്.

ആഷിക് അബുവിന്റെ കുറിപ്പ്,

മന്ത്രിസ്ഥാനമെന്നത് ഒരു രാഷ്ട്രീയ നയപരിപാടിയുടെ അടിസ്ഥാനത്തില്‍ ഒരു ബഹുജനപാര്‍ട്ടി, ഒരു വ്യക്തിയെ ഏല്‍പ്പിക്കുന്ന ഉത്തരവാദിത്വമാണെന്ന് സ്ഥാനമൊഴിയുന്നവരും, ആ സ്ഥാനങ്ങളിലേക്ക് പകരം വരുന്നവരും ഒരുപോലെ ജനങ്ങളോട് പറയുന്ന കാഴ്ചയാണ് ഈ ദിവസങ്ങളില്‍ കാണുന്നത്. സന്തോഷം തോന്നി. അഭിവാദ്യങ്ങള്‍. തലമുറമാറ്റം എന്നത് പാര്‍ട്ടി എടുത്ത ധീരമായ, പുരോഗമനപരമായ തീരുമാനമാണ്.'നവകേരളം' എന്ന പാര്‍ട്ടിയുടെ ദീര്‍ഘകാല പദ്ധതിക്ക് ചെറുതല്ലാത്ത വേഗം ഈ തീരുമാനംകൊണ്ട് കൈവരിക്കാന്‍ സാധിക്കും. കഴിഞ്ഞ സര്‍ക്കാരിനെ നയിച്ചവര്‍ ഇനി പാര്‍ട്ടിയെ നയിക്കും. പുതിയ ടീമിന് കരുത്തേകുന്ന പാര്‍ട്ടിയുടെ സംവിധാനമായി ഇവരെല്ലാവരും ഇവിടെത്തന്നെയുണ്ടാകും. ജനങ്ങള്‍ക്കിടയില്‍.

ടീച്ചര്‍ക്കും, മണിയാശാനും, സഖാവ് ഐസക്കിനും, സഖാവ് സുധാകരനും ഉള്‍പ്പെടെ കഴിഞ്ഞ മന്ത്രിസഭയില്‍ പ്രവര്‍ത്തിച്ച എല്ലാ സഖാക്കള്‍ക്കും അഭിവാദ്യങ്ങള്‍. പി രാജീവിനും, എം ബി രാജേഷിനും, കെ എന്‍ ബാലഗോപാലിനും, വീണ ജോര്‍ജിനും ഗോവിന്ദന്‍മാഷിനും മുഹമ്മദ് റിയാസിനും സജി ചെറിയാനും പ്രൊഫ ബിന്ദുവിനും ചിഞ്ചുറാണിക്കും മറ്റെല്ലാ പുതിയ മന്ത്രിമാര്‍ക്കും ആശംസകള്‍. പുതിയ ടീമിനെ നയിക്കുന്ന സഖാവ് പിണറായി വിജയന് ആശംസകള്‍, അഭിവാദ്യങ്ങള്‍. വിയോജിപ്പുകളെ ഉള്‍ക്കൊണ്ട് കൂടുതല്‍ കരുത്തോടെ മുന്നോട്ട് സഖാക്കളേ.

ലാല്‍സലാം

ആഷിഖ് അബു

Read more topics: # Director Ashik abu,# fb note ministry
Director Ashik abu fb note ministry

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES