ഞാന്‍ കരയുന്നത് മകൾ മീനൂട്ടി കാണുന്നുണ്ട്; മായമോഹിനിക്കുള്ള തയ്യാറെടുപ്പുകളെ കുറിച്ച് വെളിപ്പെടുത്തലുമായി നടൻ ദിലീപ് രംഗത്ത്

Malayalilife
topbanner
ഞാന്‍ കരയുന്നത് മകൾ  മീനൂട്ടി കാണുന്നുണ്ട്;  മായമോഹിനിക്കുള്ള തയ്യാറെടുപ്പുകളെ കുറിച്ച് വെളിപ്പെടുത്തലുമായി നടൻ  ദിലീപ് രംഗത്ത്

ലയാള സിനിമയിൽ സ്ത്രീവേഷത്തിലൂടെ മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി താരരാജാക്കന്മാരും യുവതാരങ്ങളുമെല്ലാം ഏവരെയും ഞെട്ടിച്ചിരുന്നു.  ഇങ്ങനെ വേഷം  ഒന്നോ രണ്ടോ സീനുകളില്‍ മാത്രമാണ് മാറേണ്ടി വന്നതെങ്കില്‍ മുഴുനീളം സിനിമയില്‍ സ്ത്രീ വേഷത്തില്‍ അഭിനയിച്ച ഏക  നടന്‍ ദിലീപാണ്.  സ്ത്രീയായി ദിലീപ് ചാന്തുപൊട്ടിന് ശേഷം മായമോഹിനി എന്ന സിനിമയിലായിരുന്നു അഭിനയിച്ചത്.

മായാമോഹിനിയ്ക്ക് വേണ്ടി ദിലീപ് തയ്യാറെടുത്തിരുന്നത് യഥാര്‍ഥത്തില്‍ ഒരു സ്ത്രീ എങ്ങനെ ആയിരിക്കുന്നുവോ അതെല്ലാം പാലിച്ച് കൊണ്ടായിരുന്നു. കഥാപാത്രത്തിന്റെ മികവിന് വേണ്ടി കാത് കുത്തിയപ്പോഴും ത്രെഡ് ചെയ്തപ്പോഴുമൊക്കെയുള്ള അനുഭവങ്ങളായിരുന്നു ഒരുവേള ദിലീപ് തുറന്ന് പറഞ്ഞിരുന്നത്. അന്ന് താരം പറഞ്ഞ ചില കാര്യങ്ങളുടെ വീഡിയോ ആണ്  വീണ്ടും വൈറലായി മാറുന്നത്.

' സ്ത്രീ വേഷം കെട്ടിയതിന് ശേഷം സ്ത്രീ വലിയൊരു സംഭവമാണെന്നാണ് ദിലീപ് തുറന്ന് പറഞ്ഞിട്ടുള്ളത്. എല്ലാം പെട്ടെന്ന് മറക്കാനും പൊറുക്കാനുമുള്ള കഴിവ് ഉള്ളവരാണ് സ്ത്രീകൾ. ഒരുപക്ഷേ അങ്ങനെ  അല്ലായിരുന്നെങ്കിൽ  പിന്നെ സ്ത്രീകള്‍ വീണ്ടും വീണ്ടും പ്രസവിക്കത്തില്ല. വീണ്ടും വീണ്ടും ബ്യൂട്ടി പാര്‍ലറിലും മറ്റും പോവുകയും ഉണ്ടാകില്ല.   മായമോഹിനി എങ്ങനെ ഉണ്ടാകുന്നുവെന്ന് മീനാക്ഷി ശരിക്കും കണ്ടോണ്ടിരുന്ന ആളാണ്. കാത് കുത്തുമ്പോഴും പിരുകും ത്രെഡ് ചെയ്യുമ്പോഴൊക്കെ മീനൂട്ടി എന്റെ അടുത്ത്  ഉണ്ടായിരുന്നു.

അയ്യോ എന്നൊക്കെ പറഞ്ഞ് ഞാന്‍ കരയുന്നതൊക്കെ മീനൂട്ടി സാക്ഷിയാകേണ്ടി വന്നു. ഈ രൂപം എന്റെ വീട്ടിലുള്ളവരും മറ്റും വനിതയുടെ കവര്‍ പേജില്‍ വരുമ്പോഴാണ്  കാണുന്നത്. അതുവരെ കണ്ടിട്ടില്ല. ആ ചിത്രം കണ്ടപ്പോൾ എല്ലാവര്‍ക്കും ഭയങ്കര ഷോക്ക് ആയി പോയി. എങ്ങനെയാണ് പുരികം ഒക്കെ ഇങ്ങനെ ആയത്. ശരിക്കും ഒരു പെണ്‍കുട്ടിയെ പോലെ ആവുമോ എന്നൊക്കെ അവര്‍ കരുതി. അതേസമയം മീനുട്ടിയ്ക്ക് രണ്ട് അമ്മയെ കിട്ടിയ പോലെയുള്ള സന്തോഷമായിരുന്നു.

മീനൂട്ടിയ്‌ക്കൊപ്പം അങ്ങനെയാണ് വിഗ് ഒക്കെ വെച്ച്  നില്‍ക്കുന്നൊരു ചിത്രവും അന്ന്  എടുത്തിരുന്നു. അത്  അത് സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തിരുന്നു. പിന്നെ സിനിമയ്ക്ക് വേണ്ടി ഞാന്‍ ഫോട്ടോഷൂട്ട് നടത്തിയപ്പോള്‍ വീട്ടില്‍ നിന്നും എല്ലാവരും ഫോട്ടോ എടുക്കാന്‍ വേണ്ടി വന്നിരുന്നു. ഇങ്ങനെയൊന്ന് വളരെ അപൂര്‍വ്വമായിട്ടായിരുന്നു കിട്ടുന്നത്. അതെല്ലാം പുറത്ത് വന്നിരുന്നു.  ചോറ് കഴിക്കുന്നത് സ്ത്രീ വേഷത്തിന് വേണ്ടി നിര്‍ത്തേണ്ടി വന്നിരുന്നു. എന്നാല്‍ അതിലും പ്രശ്‌നമായത് നഖം നീട്ടി വളര്‍ത്തിയതായിരുന്നു. ഷര്‍ട്ട് ഇടാനോ, വീട്ടില്‍ മറ്റെന്ത് കാര്യത്തിനോ ഒരു സഹായിയുടെ ആവശ്യം വേണ്ടി വന്നിരുന്നു.

ചിത്രീകരണം നടക്കുന്നതിനിടെ ദാസേട്ടന്റെ ഒരു പരിപാടിയ്ക്ക് പോയിരുന്നു. അന്ന് അദ്ദേഹം എന്റെ കൈയിലെ നഖം കണ്ട് കളിയാക്കിയിരുന്നു. അതോടെ കൈ പുറത്ത് കാണിക്കാതെ പോക്കറ്റില്‍ തന്നെ വെച്ചോണ്ടായിരുന്നു നടപ്പ്. അതോടെ പാന്റ് ഊരി പോകുന്നത് കൊണ്ടാണോ കൈ പോക്കറ്റിലിടുന്നതെന്നായി അടുത്ത ചോദ്യം. ദിലീപ് എന്ന നടന്‍ മലയാള സിനിമയിലെ ഏത് ഭസ്മാസുരനെ വധിക്കാനാണ് സ്ത്രീ വേഷം കെട്ടിയതെന്ന് അവതാരകന്‍ ചോദിച്ചിരുന്നു. എനിക്ക് അങ്ങനെ ആരോടും ശത്രുതയില്ല. എന്നോട് ആര്‍ക്കെങ്കിലും ഉണ്ടെങ്കില്‍ തന്നെ എന്തിനെന്ന് ഞാന്‍ അങ്ങോട്ടേ ചോദിക്കാറുള്ളു എന്നും ദിലീപ് വ്യക്തമാക്കുന്നു.

Dileep words about the movie mayamohini

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES