Latest News

ദിലീപും കാവ്യമാധവനും മലയാള സിനിമയിലെ രണ്ട് വിഷങ്ങളാണ്; കള്ളം പറയാന്‍ എത്രയൊക്കെ ശ്രമിച്ചാലും അവരുടെ മൊഴിയില്‍ വൈരുധ്യമുണ്ടാവും; വൈറലായി ആക്ടിവിസ്റ്റ് ധന്യാരാമന്റെ വാക്കുകൾ

Malayalilife
ദിലീപും കാവ്യമാധവനും  മലയാള സിനിമയിലെ രണ്ട് വിഷങ്ങളാണ്; കള്ളം പറയാന്‍ എത്രയൊക്കെ ശ്രമിച്ചാലും അവരുടെ മൊഴിയില്‍ വൈരുധ്യമുണ്ടാവും; വൈറലായി ആക്ടിവിസ്റ്റ്  ധന്യാരാമന്റെ വാക്കുകൾ

നപ്രിയ നടനാണ് ദിലീപ്. ദിലീപ് അഭിനയത്തിലൂടെ മലയാളികളെ വിസ്മയിപ്പിച്ചു എങ്കില്‍ അദ്ദേഹത്തിന്റെ കുടുംബം പ്രേക്ഷകര്‍ക്ക് മുന്‍പില്‍ ഒരു ചെറു ചിരിയോടെയെത്തിയാല്‍ അതും ആവേശമാണ് ആരാധകര്‍ക്ക്. വര്‍ഷങ്ങള്‍ക്കിപ്പുറം കാവ്യയെ ജീവിത സഖിയാക്കിയപ്പോള്‍, ദിലീപിനോടും കുടുംബത്തോടും ഉള്ള ഇഷ്ടവും സ്‌നേഹവും കൂടിയാണ് വര്‍ദ്ധിച്ചത്. എന്നാൽ ഇപ്പോൾ നടിയെ ആക്രമിച്ച കേസുമായുമായി ബന്ധപ്പെട്ട് ഉള്ള അന്വേഷണത്തിൽ ഇരുവരെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു.  എന്നാൽ ഇനിയും നടിയെ വീണ്ടും ചോദ്യം ചെയ്‌തേക്കും. അതേസമയം  നടിയെ ആക്രമിച്ച കേസില്‍ കാവ്യ അറിയാതെ ഒന്നും സംഭവിക്കില്ലെന്ന് പറയുകയാണ് ആക്ടിവിസ്റ്റായ ധന്യാരാമന്‍. 

ധന്യാ രാമന്റെ വാക്കുകള്‍ ഇങ്ങനെ,

 ദിലീപ് കേസിലെ എട്ടാംപ്രതിയായതിന് ശേഷമുള്ള കാര്യമല്ല ഞാന്‍ പറയുന്നത്. അതിജീവിതയായ നടിക്കെതിരെ അക്രമം നടക്കുന്ന സമയത്തെ കാര്യങ്ങളാണ്. ആ സമയത്തുള്ള 30 ലേറെ വരുന്ന ഓഡിയോ ക്ലിപ്പുകള്‍ ചെക്ക് ചെയ്യാനാണ് കാവ്യാ മാധവനെ ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്.

നമ്മളെയൊക്കെ കേസില്‍ പെടുത്തുകയെന്ന ഉദ്ദേശത്തോടെ ആരെങ്കിലും നീങ്ങിയാല്‍ പൊലീസ് വിളിക്കുന്ന സ്ഥലത്ത് പോയി നമ്മള്‍ അന്തസ്സായി മൊഴി കൊടുക്കും. ഒന്നിനേയും നമ്മള്‍ പേടിക്കേണ്ട ആവശ്യമില്ല. ആ കുറ്റകൃത്യത്തിന്റെ ഭാഗമായി നമ്മളില്ലാത്തതുകൊണ്ട് മനസ്സ് വളരെ ഉറച്ചതായിരിക്കും. അതുകൊണ്ട് നമ്മള്‍ അന്തസ്സായി മറുപടി കൊടുക്കും. ഈ കള്ളത്തരങ്ങള്‍ മുഴുവ് കാണിച്ച, ദിലീപും കാവ്യമാധവനും എന്ന് പറയുന്ന ആ രണ്ട് പേര്‍ മലയാള സിനിമയിലെ രണ്ട് വിഷങ്ങളാണ്. കള്ളം പറയാന്‍ എത്രയൊക്കെ ശ്രമിച്ചാലും അവരുടെ മൊഴിയില്‍ വൈരുധ്യമുണ്ടാവും. അത് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പൊലീസ് കാവ്യമാധവനെ വീണ്ടും ചോദ്യം ചെയ്യും.

ഒരു നുണ നമ്മള്‍ ക്രിയേറ്റ് ചെയ്യുമ്പോഴാണ് പ്രശ്‌നങ്ങളുണ്ടാവുന്നത്. അതല്ല, സത്യസന്ധമായ മൊഴിയാണെങ്കില്‍ ഒരാള്‍ക്ക് വക്കീലിന്റെ ട്രെയിനിങ്ങും മറ്റ് തയ്യാറെടുപ്പുകളും ആവശ്യമില്ല. ഈ കേസില്‍ പ്രതികളായവരൊക്കെ അത്തരമൊരു തയ്യാറെടുപ്പ് നടത്തിയിട്ടുണ്ട്. ഒരു പ്രത്യേകതരം സ്റ്റോറിയുണ്ടാക്കി അവര്‍ പറയുയാണ്. എന്തൊക്കെ സ്റ്റോറിയുണ്ടാക്കിയാലും നിര്‍ഭാഗ്യവശാല്‍ വ്യക്തമായ തെളിവും മൊഴിയിലെ വൈരുധ്യങ്ങളുമൊക്കെ ഇതിനിടയില്‍ ഉണ്ടായിരിക്കും. കാവ്യാമാധവന്‍ ഇനിയെത്ര പുണ്യാളത്തിയായി മാറാന്‍ നോക്കിയാലും അതിന് സാധിക്കില്ല.

ഈ കുറ്റകൃത്യം ചെയ്തിട്ടുള്ളത് എങ്ങനെയാണെന്ന് നമുക്ക് എല്ലാവര്‍ക്കും അറിയാം. ജീവിക്കുന്ന മനുഷ്യരും നിരവധി തെളിവുകളും ഇവിടെയുണ്ട്. എത്രയൊക്കെ മൂടുപടം ഇട്ട് മറയ്ക്കാന്‍ ശ്രമിച്ചാലും അത് സാധ്യമല്ല. സാധാരണക്കാരന്‍ ഒരു കേസില്‍ പ്രതിയാവുമ്പോള്‍ അവനെ ഉടന്‍ അറസ്റ്റ് ചെയ്ത് റിമാന്‍ഡില്‍ പോവും. നേരെമറിച്ച് ഇതുപോലത്തെ കൊച്ചമ്മമാര്‍ക്ക് എല്ലാവിധ നിയമത്തിന്റേയും സ്വാധീനത്തിന്റേയും പിന്തുണയില്‍ അവര്‍ ഇരുന്ന ഇടത്തേക്ക് പോയി എല്ലാ പ്രിവിലേജോടും കൂടി ചോദ്യം ചെയ്യാനായി ഇത്രയും സമയം അനുവദിച്ചു. ഒന്നും പേടിക്കാനില്ലെങ്കില്‍ പിന്നെന്തിനാണ് ഇവര്‍ ഫോണ്‍ ഒളിപ്പിക്കുന്നത്. ചോദ്യം ചെയ്യലൊക്കെ എന്തിനാണ് നീണ്ടിക്കൊണ്ടു പോവുന്നത്. ഇങ്ങനെയൊക്കെ ചെയ്യുന്നത് ഭയന്നിട്ടാണ്.

Read more topics: # Dhanya raman ,# words goes viral
Dhanya raman words goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES