അംബാനി കല്യാണത്തില്‍ പങ്കെടുക്കാനെത്തിയ ദീപിക പദുക്കോണിന്റെയും ഭര്‍ത്താവ് രണ്‍വീര്‍ സിങ്ങിന്റെയും ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു. ദീപികയുടെ നിറവയറില്‍ താന്‍ കൈ തൊട്ട് നില്ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവെന്‍സറും റിലയന്‍സ് ഇന്‍ഡസ്ട്രീസ് സ്പെഷല്‍ പ്രൊജക്റ്റ് മാനേജറുമായ ഒര്ഹാന് അവത്രമനിയാണ് പങ്കുവച്ചത്. ഇതാദ്യമായാണ് ദീപിക ഇത്തരത്തില്‍ ഒരു ചിത്രത്തിന് പോസ് ചെയ്യുന്നതും.
ഓറി എന്ന് ഇന്‍സ്റ്റഗ്രാമില്‍ വിളിക്കപ്പെടുന്ന ഒര്ഹാന് താരദമ്പതികള്ക്കൊപ്പമുള്ള ചിത്രം പങ്കു വച്ച മാത്രയില്‍ തന്നെ ഹിറ്റായി. ദീപികയുടെ ഗര്‍ഭത്തെ സംബന്ധിച്ചു വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയവര്‍ ഈ ചിത്രത്തിനു താഴെയും കമന്റുകള്‍ ഇടുന്നുണ്ട്. ദീപികയ്ക്കു മാത്രമല്ല രണ്‍വീര്‍ സിങ്ങിനെയും ചിലര്‍ വിമര്‍ശിക്കുന്നുണ്ട്.
എന്നാല്‍ ചിത്രം വളരെ ക്യൂട്ടാണെന്നാണ് ആരാധകരുടെ അഭിപ്രായം. അംബാനി കല്യാണത്തിനോട് അനുബന്ധിച്ച് ബോളിവുഡ് താരങ്ങള്‍ക്കായി നടന്ന റിസപ്ഷനില്‍ പങ്കെടുക്കാനാണ് താരദമ്പതികള്‍ എത്തിയത്. ജൂലൈ 12നാണ് അനന്തിന്റെയും രാധികയുടെയും വിവാഹം.