ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ ജീവിതം പറയുന്ന പുതിയ ചിത്രം 'ഛപാക്കി'ന്റെ പ്രൊമോഷന്‍ തിരക്കുകളിലാണ് ബോളിവുഡ് താര സുന്ദരി ദീപികപദുകോണ്‍. പ്രോമോഷന്‍ പരിപാടിക്കായി എത്തിയ നടിയുടെ ഒരു വിഡിയോ ആണ് ഇപ്പോള്‍ ആരാധകര്‍ പങ്ക് വക്കുന്നത്.
ഒരു പാപ്പരാസിയുടെ കൈയില്‍ നിന്നും ഫോണ്‍ വാങ്ങുന്ന ദീപികയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.ദീപികയെ 'ദീപുജി' എന്ന് അഭിസംബോധന ചെയ്ത് പാപ്പരാസി എത്തിയത്.ഉടനെ പാപ്പരാസിയെ 'പാണ്ഡുജി' എന്ന് വിളിച്ച് ദീപിക അയാളുടെ ഫോണ്‍ വാങ്ങുകയായിരുന്നു. ഫോണിന്റെ കവര്‍ അഴിച്ച് നോക്കട്ടെ എന്ന് ചോദിക്കുന്നതും വീഡിയോയില്‍ കാണാം. ചെയ്തോളുവെന്ന് മറുപടി വന്നതോടെ ചിരിച്ചുകൊണ്ട് താരം ഫോണ്‍ തിരികെ നല്‍കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
ഛപാക് തന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രമാണ് എന്നാണ് ദീപിക വ്യക്തമാക്കിയത്. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ ജീവിതമാണ് ചിത്രം പറയുന്നത്.