തമിഴ് സിനിമ ഇന്‍ഡസ്ട്രിയില്‍ ചുവടുറപ്പിക്കാനൊരുങ്ങി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എം എസ് ധോണി. നിര്‍മ്മാതാവിന്റെ വേഷത്തിലാണ് താരം കോളിവുഡില്‍ അരങ്ങേറ്റത്തിന് ഒരുങ്ങുന്നത്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.ധോണിയുടെ നിര്‍മ്മാണത്തിലൊരുങ്ങുന്ന ചിത്രത്തില്‍ നയന്‍താര നായിക കഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് സൂചന.
ഐപിഎല്‍ അവസാനിച്ച ശേഷം പ്രഖ്യാപനം ഉണ്ടാകുമെന്നാണ് ആരാധകര്‍ പ്രതീക്ഷ വെയ്ക്കുന്നത്. ഡോക്യുമെന്ററിയും വെബ് സീരീസുകള്‍ നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ധോണി സിനിമ നിര്‍മ്മാണത്തിന് ഒരുങ്ങുന്നത്.
ഡോക്യുമെന്ററിയും വെബ് സീരീസുകള്‍ നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ധോണി സിനിമ നിര്‍മ്മാണത്തിന് ഒരുങ്ങുന്നത്.ധോണിയുടെ ജീവിതകഥ പറയുന്ന ചിത്രം 'എംഎസ് ധോണി ദി അണ്‍ടോള്‍ഡ് സ്റ്റോറി' ബോക്സോഫീസില്‍ വന്‍ വിജയമായിരുന്നു. ചിത്രത്തില്‍ ധോണിയുടെ വേഷം അന്തരിച്ച നടന് സുശാന്ത് സിംഗ് രജ്പുതാണ് അവതരിപ്പിച്ചത്. ദിഷ പടാനിയും കിയാര അദ്വാനിയുമാണ് നായികാ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.