മാത്യൂ തോമസും മാളവിക മോഹനും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ക്രിസ്റ്റി വെള്ളിയാഴ്ചയാണ് റിലീസ് ചെയ്തത്. ബെന്യാമിനും ജിആര്‍ ഇന്ദുഗോപനും ചേര്‍ന്നാണ് ക്രിസ്റ്റിയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത്. ചിത്രം പുറത്തിറങ്ങി രണ്ട് ദിവസം കഴിയുമ്പോള്‍ ബോക്സ് ഓഫീസില്‍ നിന്ന് ലഭിച്ചത് 15 ലക്ഷം രൂപയാണ്.
ട്വിറ്റര്‍ ട്രാക്കിംഗ് ഫോറങ്ങളാണ് ഈ കണക്ക് പുറത്തുവിട്ടത്. മികച്ച പ്രതികരണങ്ങളോടെ ചിത്രം പ്രദര്‍ശനം തുടരുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ സക്സസ് ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
തീരപ്രദേശത്തിന്റെ പശ്ചാത്തലത്തില്‍ ഒരു തികഞ്ഞ പ്രണയ കഥയാണ് ഈ ചിത്രത്തിന്റെ പ്രമേയം. ജോയ് മാത്യു, വിനീത് വിശ്വം രാജേഷ് മാധവന്‍, , മുത്തുമണി, ജയാ.എസ്. കുറുപ്പ്, സ്മിനു സിജോ, മഞ്ജു പത്രോസ്, വീണാ നായര്‍, എന്നിവരും പ്രധാന താരങ്ങളാണ്. കഥ - ആല്‍വിന്‍ ഹെന്റി.
പ്രശസ്ത തമിഴ് സംഗീത സംവിധായകനായ ഗോവിന്ദ് വസന്തയാണ് ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.അന്‍വര്‍ അലി, വിനായക് ശശികുമാര്‍ എന്നിവരുടേതാണ് വരികള്‍. .ആനന്ദ് സി.ചന്ദ്രന്‍ ഛായാഗ്രഹണവും മനു ആന്റെണി എഡിറ്റിംഗും നിരവഹിക്കുന്നു.
കലാസംവിധാനം - സുജിത് രാഘവ്.മേക്കപ്പ - ഷാജി പുല്‍പ്പള്ളി.ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടര്‍ - ഷെല്ലി ശ്രീസ്.പ്രൊഡക്ഷന്‍ എക്സിക്കുട്ടീവ്സ് - പ്രദീപ് ഗോപിനാഥ്, വിജയ് ജി.എസ്.പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ദീപക് പരമേശ്വരന്‍.നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്ന ഈ ചിത്രം സെന്‍ട്രല്‍ പിക്ചേര്‍സ് പ്രദര്‍ശനത്തിനെത്തി അന്നുവാഴൂര്‍ ജോസ്.ഫോട്ടോ സിനറ്റ് സേവ്യര്‍.