ബോളിവുഡ് താരം സണ്ണി ലിയോണ്‍ ഹോട്ടല്‍ ബിസിനസിലേക്ക്.ഭക്ഷണപ്രിയര്‍ക്ക് പുത്തന്‍ വിഭവങ്ങള്‍ ഒരുക്കി ചിക്ക ലോക്ക എന്ന പേരില്‍ ഹോട്ടല്‍ ആരംഭിച്ചിരിക്കുകയാണ് താരം .നോയിഡയില്‍ പ്രവര്‍ത്തനമാരംഭിച്ച റെസ്റ്റോറന്റില്‍ കോഴി വിഭവങ്ങളാണ് സ്പെഷ്യല്‍.
സണ്ണി ലിയോണിന്റെ ചിത്രങ്ങളോടെയാണ് മെനു കാര്‍ഡ്. സ്പൈസി രുചിയാണ് പ്രധാനം. സ്പൈസി ബേസില്‍ ചിക്കന്‍, ചില്ലി ചിക്കന്‍, ചിക്കന്‍ കീമ ഇവയൊക്കെയുണ്ട്. പാര്‍സി മട്ടന്‍ തുടങ്ങിയ നിരവധി വിഭവങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.
ഹോട്ടലില്‍ നിന്നുള്ള താരത്തിന്റെ ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു. ഭര്‍ത്താവ് ഡാനിയല്‍ വെബറിനൊപ്പമാണ് പുതിയ സംരംഭം. ദിവസങ്ങള്‍ക്കു മുന്‍പ് ഗംഭീരമായാണ് റെസ്റ്റോറന്റിന്റെ ഉദ്ഘാടനം നടന്നത്.