Latest News

ധ്യാന്‍ ശ്രീനിവാസനൊപ്പം ഷെഫ് സുരേഷ് പിള്ള; രുചികരമായ ഭക്ഷണ കഥയുമായി  ചീനാ ട്രോഫി ടീസര്‍ പുറത്ത്

Malayalilife
ധ്യാന്‍ ശ്രീനിവാസനൊപ്പം ഷെഫ് സുരേഷ് പിള്ള; രുചികരമായ ഭക്ഷണ കഥയുമായി  ചീനാ ട്രോഫി ടീസര്‍ പുറത്ത്

സ്വാദേറിയ നാടന്‍ ഭക്ഷണങ്ങളുടെ പട്ടികയിലൂടെ പ്രേക്ഷകരെ രുചിയുടെ ലോകത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുന്ന ഒരു ചിത്രമാണ് ചീനാ ട്രോഫി.ഈ ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ ഇന്നു പുറത്തുവിട്ടിരിക്കുന്നു.പ്രധാനമായും ഈ നാട്ടിലെ നല്ല നാടന്‍ ഭക്ഷണങ്ങളെ പ്രാധാന്യത്തോടെ വെളിപ്പെടുത്തുന്നടീസറാണ് സ പുറത്തുവിട്ടിരിക്കുന്നത്.

സാധാരണക്കാരായ പ്രേക്ഷകരെ ഏറെ ആകര്‍ഷിക്കും വിധത്തിലുള്ള ഒരു ടീസര്‍നവാഗതനായ അനില്‍ ലാല്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം പ്രസിഡന്‍ഷ്യന്‍ മൂവീസ് ലിമിറ്റഡിന്റെ ബാനറില്‍ അനൂപ് മോഹന്‍, ആഷ്‌ലി മേരി ജോയ്, ലിജോ ഉലഹന്നന്‍ എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
പുഴയും, പാടവും ഒക്കെയുള്ള ഒരു തനി നാട്ടുമ്പുറത്തിന്റെ പശ്ചാത്തലത്തില്‍ സാധാരണക്കാരായ കുറച്ചു പേരുടെ തികച്ചും റിയലിസ്റ്റിക്കായ ജീവിതമാണ് ഈ ചിത്രം പറയുന്നത്.

ആരെയും ആകര്‍ഷിക്കുന്ന രുചികരമായ ഭക്ഷണങ്ങള്‍ ഉണ്ടാക്കി ജീവിക്കുന്ന സാധാരണക്കാര്‍ ഇത്തരം പ്രദേശങ്ങളിലുണ്ട്. അത്തരക്കാരുടെ ഇടയിലെ ഒരു കഥാപാത്രമാണ് രാജേഷ്. ഈ ചിത്രത്തിലെ കേന്ദ്രകഥാപാലം ധ്യാന്‍ ശ്രീനിവാസനാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ഈ നാട്ടിലേക്കാണ് ഷെങ് എന്ന ചൈനാക്കാരി ഈ നാട്ടിലെത്തിയത്.ഷെങ്ങിന്റെ കടന്നുവരവ് ഈ ഗ്രാമത്തിന്റെ തന്നെ താളം തെറ്റിച്ചു.ഷെങ് ആരാണ്?ഈ നാട്ടിലേക്കുള്ള വരവിന്റെ ഉദ്ദേശ്യമെന്ത്?തികച്ചും നര്‍മ്മമുഹൂര്‍ത്തങ്ങളിലൂടെ തനി നാടന്‍ കഥാപാത്രങ്ങളിലൂടെ അവതരിപ്പിക്കുന്നു ഈ ചിത്രത്തിലൂടെ.


ജോണി ആന്റണി, ജാഫര്‍ ഇടുക്കി, സുനില്‍ ബാബു, ഉഷ, പൊന്നമ്മ ബാബു, എന്നിവരും, റോയ്, ലിജോ ,ആലീസ് പോള്‍ എന്നിവരും പ്രധാന താരങ്ങളാണ്.
പുതുമുഖം ദേവികരമേ ശാണ് നായിക.
കെന്‍കിസിര്‍ദോ യാണ് ചൈനാക്കാരിയായി അഭിനയിക്കുന്നത്.
ഗാനങ്ങള്‍ -അനില്‍ ലാല്‍,
സംഗീതം - സൂരജ് സന്തോഷ് - വര്‍ക്കി .
ഛായാഗ്രഹണം - സന്തോഷ് അണിമ
എഡിറ്റിംഗ് - രഞ്ജന്‍ ഏബ്രഹാം.
കലാസംവിധാനം -അസീസ് കതവാരക്കുണ്ട്.
മേക്കപ്പ് - അമല്‍ ചന്ദ്ര
കോസ്റ്റും - ഡിസൈന്‍ - ശരണ്യ
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - ഉമേഷ്.എസ്.നായര്‍
പ്രൊഡക്ഷന്‍ മാനേജേഴ്‌സ് - ആന്റണി, അതുല്‍.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-
സനൂപ് മുഹമ്മദ്.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്ന ഈ ചിത്രം നവംബര്‍ മാസത്തില്‍ പ്രദര്‍ശനത്തിനെത്തുന്നു.
വാഴൂര്‍ ജോസ്.

Cheenatrophy Official Teaser Dhyan Sreenivasan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES