ചിരിപടര്‍ത്തി ധ്യാന്‍ ശ്രീനിവാസനും ജോണി ആന്റണിയും;ചിനാ ട്രോഫി  ട്രയിലര്‍ പ്രകാശനം ചെയ്തു

Malayalilife
ചിരിപടര്‍ത്തി ധ്യാന്‍ ശ്രീനിവാസനും ജോണി ആന്റണിയും;ചിനാ ട്രോഫി  ട്രയിലര്‍ പ്രകാശനം ചെയ്തു

നില്‍ ലാല്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നഡിസംബര്‍ എട്ടിന് പ്രദര്‍ശനത്തിനെത്തുന്ന ചീനാ ട്രോഫി എന്ന ചിത്രത്തിന്റെ ട്രെയിലര്‍ സോഷ്യല്‍ മീഡിയായില്‍ വലിയ തരംഗം സൃഷ്ടിച്ചു കൊണ്ട് വൈറലായിരിക്കുന്നു. പൂര്‍ണ്ണമായും ഹ്യൂമര്‍  രംഗങ്ങളാണ് ഈ ട്രയിലറിനെ ഇത്രയും വൈറലാക്കാന്‍ സഹായിച്ചതെന്ന് ഈ ട്രയിലര്‍ കാണുമ്പോള്‍ മനസ്സിലാകും.

ട്രയിലറിലെ ആദ്യ രംഗം തന്നെ ഇതിനേറെ ഉദാഹരണമാണ്.'പ്രശ്‌നം വയ്ക്കുന്നയാളിന്റെ വായില്‍ കൊള്ളാത്ത മന്ത്രോച്ചാരണങ്ങള്‍ ഉച്ചരിക്കാന്‍ കഴിയാത്ത ധ്യാന്‍ ശ്രീനിവാസന്‍ 
സിമ്പിളായിട്ടുള്ളതൊന്നുമില്ലേയെന്നു ചോദിക്കുന്നത് ആരെയാണ് ചിരിപ്പിക്കാതിരിക്കുക.?ഇടതുപക്ഷ പ്രസ്ഥാനവും,, കായല്‍ത്തീരത്തെ ജീവിതവും, ജീവിക്കാന്‍ പ്രയത്‌നിക്കുന്ന ഒരു ചെറുപ്പക്കാരന്റേയും, അവന്റെ വേണ്ടപ്പെട്ടവരുടേയുമൊക്കെ ജീവിതവും കൂട്ടിക്കലര്‍ത്തിയാണ് ഈ ചിത്രത്തിന്റെ അവതരണംഈ നാട്ടിലേക്ക് ചൈനാക്കാരിയായ ഒരു പെണ്‍കുട്ടി കടന്നു വരുന്നതോടെയുണ്ടാകുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിലൂടെ പൂര്‍ണ്ണമായും നര്‍മ്മ മുഹൂര്‍ത്തണളിലൂടെ അവതരിപ്പിക്കുന്നത്. 

ജനപ്രിയരായ അഭിനേതാക്കളുടെ സാന്നിദ്ധ്യവും ഈ ചിത്രത്തെ പ്രേക്ഷകരുമായി ഏറെ അടുപ്പിക്കാന്‍ പോന്നതാണ്.ധ്യാന്‍ ശ്രീനിവാസനു പുറമേ ജോണി ആന്റണി, ജാഫര്‍ ഇടുക്കി, സുനില്‍ ബാബു ,റോയി, ലിജോ ഉലഹന്നന്‍, ഉഷ, പൊന്നമ്മ ബാബു, ആലീസ് പോള്‍ എന്നിവരും പ്രധാന താരങ്ങളാണ്.. പുതുമുഖം ദേവികാരമേ ശാണ് നായിക.ചൈനീസ് താരം കെന്‍ കി നിര്‍ദോ യാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഗാനങ്ങള്‍ -അനില്‍ ലാല്‍.
സംഗീതം - സൂരജ് സന്തോഷ് - വര്‍ക്കി .
ഛായാഗ്രഹണം സന്തോഷ് അണിമ
എഡിറ്റിംഗ് - രഞ്ജന്‍ ഏബ്രഹാം.
കലാസംവിധാനം -അസീസ് കരുവാരക്കുണ്ട്.
മേക്കപ്പ് - അമല്‍ ചന്ദ്ര -
കോസ്റ്റ്യും - ഡിസൈന്‍ -
ശരണ്യ .
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - ഉമേഷ്.എസ്.
പ്രൊഡക്ഷന്‍ മാനേജേഴ്‌സ് - ആന്റണി, അതുല്‍.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സനൂപ് മുഹമ്മദ്.

പ്രസിഡന്‍ഷ്യല്‍ മൂവീസ് ലിമിറ്റഡിന്റെ ബാനറില്‍
അനൂപ് മോഹന്‍, ആഷ്‌ലി മേരി ജോയ്, ലിജോ ഉലഹന്നന്‍ എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം ഡിസംബര്‍ എട്ടിന് പ്രദര്‍ശനത്തിനെ
ത്തുന്നു.വാഴൂര്‍ ജോസ്.

Cheena Trophy Official Trailer

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES