Latest News

ഓ ഇടിക്കാന്‍ അറിയത്തില്ലേല്‍ അഭിനയിച്ചിട്ട് എന്നാ കാര്യം? 'ശ്രീനാഥ് ഭാസിയുടെ 'ചട്ടമ്പി'  ടീസര്‍ പുറത്ത്

Malayalilife
 ഓ ഇടിക്കാന്‍ അറിയത്തില്ലേല്‍ അഭിനയിച്ചിട്ട് എന്നാ കാര്യം? 'ശ്രീനാഥ് ഭാസിയുടെ 'ചട്ടമ്പി'  ടീസര്‍ പുറത്ത്

ശ്രീനാഥ് ഭാസി നായകനാവുന്ന 'ചട്ടമ്പി' ടീസര്‍ പുറത്തിറങ്ങി. സിനിമയുടെ സ്വഭാവത്തെക്കുറിച്ച് പ്രേക്ഷകരിലേക്ക് കൂടുതല്‍ ചര്‍ച്ചകള്‍ പ്രതീക്ഷിച്ചുകൊണ്ടാണ് ടീസര്‍ റിലീസ് ചെയ്തത്. ഒരു വീടിന്റെ അകത്ത് നിന്ന് സംസാരിക്കുന്ന ശ്രീനാഥ് ഭാസിയുടെ സംഭാഷണം മാത്രമാണ് ടീസറില്‍ കാണിച്ചിരിക്കുന്നത്. വ്യത്യസ്തമായ രീതിയില്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്ത് ചട്ടമ്പി ചര്‍ച്ചയായിരുന്നു.

22 ഫീമെയില്‍ കോട്ടയം, ഡാ തടിയാ, ഗ്യാങ്സ്റ്റര്‍ തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ അഭിലാഷ് എസ് കുമാറിന്റെ സംവിധാന അരങ്ങേറ്റമാണ് ഈ സിനിമ.ശ്രീനാഥ് ഭാസിക്കൊപ്പം ചെമ്പന്‍ വിനോദ്, ഗുരു സോമസുന്ദരം, ബിനു പപ്പു, ഗ്രേസ് ആന്റണി, മൈഥിലി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. 

അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളില്‍ അംഗീകാരം ലഭിച്ചിട്ടുള്ള സംവിധായകനും തിരക്കഥാകൃത്തുമായ ഡോണ്‍ പാലത്തറയുടേതാണ് ചിത്രത്തിന്റെ കഥ.തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം അലക്സ് ജോസഫ്. ആര്‍ട്ട് ബീറ്റ്സ് സ്റ്റുഡിയോസിന്റെ ബാനറില്‍ ആസിഫ് യോഗിയാണ് നിര്‍മ്മാണം. 

1995 കാലത്തെ കഥയാണ് ചിത്രം പറയുന്നത്. സിറാജ്, സന്ദീപ്, ഷനില്‍, ജെഷ്ന ആഷിം എന്നിവരാണ് ആണ് സിനിമയുടെ കോ പ്രൊഡ്യൂസഴ്സ്. സിറാജ് ആണ് സിനിമയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ചിത്ര സംയോജനം ജോയല്‍ കവി, സംഗീതം ശേഖര്‍ മേനോന്‍, കലാ സംവിധാനം സെബിന്‍ തോമസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജിനു പി കെ, ചമയം റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം മസ്ഹര്‍ ഹംസ, സംഘട്ടനം മുരുകന്‍ ലീ. പിആര്‍ഒ ആതിര ദില്‍ജിത്ത്.

Chattambi Official Teaser

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES