രണ്‍ബീര്‍ കപൂര്‍ നായകനാകുന്ന ആനിമല്‍ ഡിസംബര്‍ 1ന് റിലീസാകുകയാണ്. ചിത്രം ഇതിനകം സെന്‍സര്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ആനിമലിന് എ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്. അതേ സമയം സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്ട്ടിഫിക്കേഷന് അഞ്ച് പ്രധാന മാറ്റങ്ങള്‍ ചിത്രത്തില്‍ വരുത്തണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
രണ്‍ബീര്‍, രശ്മിക എന്നിവര്‍ അഭിനയിച്ച ദൈര്‍ഘ്യമുള്ള ഇന്റിമേറ്റ് സീനിന്റെ സമയം കുറയ്ക്കുക എന്നതാണ് ആദ്യം വരുത്തേണ്ട മാറ്റമെന്നാണ് സെന്‍സര്‍ ബോര്‍ഡ് പറഞ്ഞിരിക്കുന്നത്. ഓണ്‍ലൈനില്‍ ചോര്‍ന്ന സര്‍ട്ടിഫിക്കറ്റ് വിവരങ്ങള്‍ പ്രകാരം 'ടിസിആര്‍ 02:28:37-ലെ ക്ലോസപ്പ് ഷോട്ടുകള്‍ ഒഴിവാക്കണം വിജയിന്റെയും സോയയുടെയും ഇന്റിമേറ്റ് ദൃശ്യങ്ങള്‍ മാറ്റണം' എന്ന് വ്യക്തമാക്കുന്നു.
രണ്‍ബീറിന്റെയും രശ്മികയുടെയും കഥാപാത്രങ്ങള്‍ക്ക് വിജയ്, സോയ എന്നാണ് പേര് നല്‍കിയിരിക്കുന്നത് എന്ന് ഇതിലൂടെ വ്യക്തമാണ്. ഹുവാ മെയ്ന്‍ എന്ന ഗാനം പുറത്തിറക്കിയപ്പോള്‍ ഇരുവരുടെയും ചുംബന രംഗങ്ങള്‍ രംഗങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു.
എന്നാല്‍ ബോളിവുഡില്‍ ഏറെ പ്രതീക്ഷകളോടെ പുറത്തിറങ്ങുന്ന ചിത്രങ്ങളില്‍ ഒന്നാണ് രണ്‍ബീറിന്റെ ആനിമല്‍. ഡിസംബര്‍ ഒന്നിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.