Latest News

സാരിയില്‍ സുന്ദരിയായി പ്രിയങ്ക;  നിക്കിനൊപ്പം മെക്‌സിക്കോയില്‍ ദീപാവലി ആഘോഷിച്ച് താരദമ്പതികള്‍; സെയ്ഫിനും കരീനയ്ക്കുമൊപ്പം ദീപാവലി ആഘോഷിച്ച് സാറാ അലി ഖാന്‍; പടക്കം പൊട്ടിച്ച് ആരാധകര്‍ക്ക് ആശംസയുമായി ടൊവിനോ; ചിത്രങ്ങള്‍ കാണാം

Malayalilife
സാരിയില്‍ സുന്ദരിയായി പ്രിയങ്ക;  നിക്കിനൊപ്പം മെക്‌സിക്കോയില്‍ ദീപാവലി ആഘോഷിച്ച് താരദമ്പതികള്‍; സെയ്ഫിനും കരീനയ്ക്കുമൊപ്പം ദീപാവലി ആഘോഷിച്ച് സാറാ അലി ഖാന്‍; പടക്കം പൊട്ടിച്ച് ആരാധകര്‍ക്ക് ആശംസയുമായി ടൊവിനോ; ചിത്രങ്ങള്‍ കാണാം

ലോകമെങ്ങുമുള്ള ഇന്ത്യക്കാര്‍ ഇന്നലെ ദീപാവലി ആഘോഷത്തിലായിരുന്നു. സിനിമാ താരങ്ങളും ആഘോഷത്തിരക്കിലായിരുന്നു. ബോളിവുഡ് താരങ്ങള്‍ പാര്‍ട്ടികളും വിരുന്നുകളുമൊക്കെയായി ദിപാവലി ആഘോഷിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ നിറയുകയാണ്.

വിവിധയിടങ്ങളിലായി നടന്ന പാര്‍ട്ടികളില്‍ നിന്നുള്ള താരങ്ങളുടെ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. കാജോള്‍, സല്‍മാന്‍ ഖാന്‍, റാണി മുഖര്‍ജി, പ്രീതി സിന്‍ഹ, സാറാഅലിഖാന്‍, സോഹ അലി ഖാന്‍, ഷാഹിദ് കപൂര്‍, മലൈക, താപ്‌സി പാന്നു, സണ്ണി ലിയോണ്‍ തുടങ്ങിയ താരങ്ങളാണ് ദീപാവലി ആഘോഷ ചിത്രങ്ങള്‍ വൈറലായി കഴിഞ്ഞു.

കൂടാതെ ബോളിവുഡിലെ നവദമ്പതികളായ പ്രിയങ്ക ചോപ്ര- നിക്ക് ജോനാസ്, ജോഡികളുടെ ദീപാവലി ആഘോഷങ്ങളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്.പ്രിയങ്കയേയും നിക്കിനെയും സംബന്ധിച്ച് വിവാഹ ശേഷമുള്ള ആദ്യ ദീപാവലിയാണിത്. അടുത്തിടെ  കര്‍വ ചൗത്തും ഇരുവരും ഒന്നിച്ച് ആഘോഷിച്ചിരുന്നു. മെക്‌സിക്കയിലാണ് പ്രിയങ്കയുടെയും നിക്കിന്റെയും ദീപാവലി ആഘോഷം. അതിമനോഹരമായ സാരിയിലാണ് പ്രിയങ്കയെ കാണാനാവുക. സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ആഘോഷത്തിന്റെ ചിത്രങ്ങളും പ്രിയങ്ക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്

അച്ഛന്‍ സെയ്ഫ് അലി ഖാനും രണ്ടാനമ്മ കരീന കപൂറിനുമൊപ്പം ദീപാവലി ആഘോഷിക്കുന്ന തിരക്കിലാണ് സാറാ അലിഖാന്‍. സെയ്ഫിനും കരീനയ്ക്കും തൈമൂറിനും സഹോദരന്‍ ഇബ്രാഹിം ഖാനുമൊപ്പമായിരുന്നു സാറായുടെ ദീപാവലി ആഘോഷം. കുടുംബത്തിനൊപ്പമുള്ള ദീപാവലി ആഘോഷത്തിന്റെ ചിത്രങ്ങള്‍ സാറാ തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്.

ദീപങ്ങളുമായി നാടാകെ ദീപാവലി ആഘോഷിക്കുമ്പോള്‍ നടന്‍ ടൊവിനോ തോമസും ആഘോഷത്തിലാണ്. വളരെ സിമ്പിളായി പടക്കം പൊട്ടിച്ചാണ് താരത്തിന്റെ ആഘോഷം. ടൊവിനോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

പടക്കം കത്തിച്ച് ദൂരെയെറിഞ്ഞ് പൊട്ടുന്ന ശബ്ദം കേട്ടപ്പോള്‍ ഹാപ്പി ദീപാവലി പറയുന്നതാണ് വീഡിയോയില്‍. ചെന്നൈ നുങ്കപ്പാക്കത്തിനടുത്ത് പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നാണ് താരത്തിന്റെ ആഘോഷം. നടന്‍ ആന്റണി വര്‍ഗീസും ടൊവിനോക്ക് ആശംസകള്‍ അറിയിച്ചിട്ടുണ്ട്.എടക്കാട് ബറ്റാലിയന്‍ 06'ന് പിന്നാലെ പുതിയ ചിത്രങ്ങളുടെ തിരക്കിലാണ് ടൊവിനോ. മമത നായികയായെത്തുന്ന 'ഫോറന്‍സിക്', 'മിന്നല്‍ മുരളി' എന്നീ ചിത്രങ്ങളാണ് ടൊവിനോയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്.

 

Read more topics: # ദീപാവലി
Bollywood Diwali 2019

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES