ബോളിവുഡിലെ ദീപാവലി ആഘോഷങ്ങള്‍ അവസാനിച്ചിട്ടില്ല. താരങ്ങള്‍ കുടുംബാംഗങ്ങള്‍ സഹിതം ആഘോഷത്തിലാണ്. ഏറ്റവും ഒടുവിലായി അമിതാഭ് ബച്ചന്‍ ഒരുക്കിയ പാര്‍ട്ടിയുടെ വിശേഷങ്ങളാണ് സോഷ്യല്‍മീഡിയ നിറയുന്നത്, ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി മുംബൈയിലെ ബംഗ്ലാവില്‍ ആയിരുന്നു താരനിബിഡമായ ആഘോഷരാവ്,സുഹൃത്തുക്കളും ബന്ധുക്കളും സഹപ്രവര്‍ത്തകരുമെല്ലാം പങ്കെടുത്ത ചടങ്ങില്‍ കേരളത്തില്‍ നിന്നുള്ള താരദമ്പതികളും ഉണ്ടായിരുന്നു എന്നതാണ് ശ്രദ്ധേയം.
ബോളിവുഡിലെ പ്രമുഖ താരങ്ങളെ എല്ലാം വിളിച്ച് ചേര്‍ത്ത് കൊണ്ടുള്ള ദീപാവലി ആഘോഷമായിരുന്നു അമിതാഭ് ബച്ചന്‍ ഒരുക്കിയത്. മുംബൈ ജൂഹൂ ബീച്ചിനരികിലെ ബച്ചന്റെ വീടായ ജല്‍സയില്‍ വെച്ചായിരുന്നു പാര്‍ട്ടി സംഘടിപ്പിക്കപ്പെട്ടത്.
രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു ഇതുപോലൊരു ആഘോഷം താരകുടുംബം നടത്തിയത്. 2017 ലായിരുന്നു സമാനമായ രീതിയില്‍ ദീപാവലി ആഘോഷിച്ചത്. പിന്നീട് മരുമകള്‍ ഐശ്വര്യ റായിയുടെ അച്ഛനും മകള്‍ ശ്വേത ബച്ചന്റെ ഭര്‍ത്താവിന്റെ പിതാവും മരിച്ചതിനാല്‍ ആഘോഷങ്ങള്‍ വേണ്ടെന്ന് വെക്കുകയായിരുന്നു.
മലയാളത്തില്‍ നിന്ന് ദുല്‍ഖറും ഭാര്യ അമാലുവും ആഘോഷത്തില്‍ പങ്കെടുത്തു. ഇതിന്റെ ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.ചുവന്ന നിറമുള്ള വസ്ത്രത്തില്‍ അതീവ സുന്ദരിയായിട്ടായിരുന്നു അമാല്‍ എത്തിയത്. നീലയും വെള്ളയും നിറമുള്ള ഷര്‍ട്ട് ധരിച്ച് ദുല്‍ഖറും സ്റ്റൈലിഷ് ലുക്കിലാണ് എത്തിയത്.

ഷാരൂഖ്, അക്ഷയ് കുമാര്‍, ഷാഹിദ് കപൂര്‍, അനുഷ്‌ക, കാജോള്‍, വരുണ്‍ ധവാന്‍, ശ്രദ്ധ കപൂര്‍, സാറാ അലി ഖാന്‍, കത്രീന കൈഫ്, ബിപാഷ ബസു തുടങ്ങി നിരവധി താരങ്ങളാണ് പാര്‍ട്ടിയ്ക്ക് എത്തിയത്'.ഭാര്യ ഗൗരി ഖാനൊപ്പമാണ് ഷാരൂഖ് എത്തിയത്. അക്ഷയ് കുമാര്‍, ഭാര്യ ട്വിങ്കിള്‍ ഖന്ന, ഷാഹിദ് കപൂര്‍, മീര രാജ്പുത്, അനുഷ്‌ക ശര്‍മ, വിരാട് കോഹ്ലി, ടൈഗര്‍ ഷിറോഫ്, കാജോള്‍, വരുണ്‍ ധവാന്‍, നടാഷ ദലാല്‍, ശ്രദ്ധ കപൂര്‍, ശക്തി കപൂര്‍, സാറാ അലി ഖാന്‍, ഇബ്രാഹിം അലി ഖാന്‍, താര സുതാര്യ, ഇഷാ ഡിയോള്‍, രാജ് കുമാര്‍ റാവു, കത്രീന കൈഫ്, കരീന കപൂര്‍, അര്‍ജുന്‍ രാംപാല്‍, മലൈക അറോറ, കിയാര അദ്വാനി, ബിപാഷ ബസു തുടങ്ങി നിരവധിപേരാണ് പാര്‍ട്ടിയ്ക്ക് എത്തിയത്.




