Latest News

നായകന്മാരുണ്ട്, വില്ലന്മാരുണ്ട്, പിന്നെ ബ്ലാക്ക് ആദവും; ഡിസിയുടെ ബ്ലാക്ക് ആദം ട്രെയ്ലര്‍ പുറത്ത്

Malayalilife
 നായകന്മാരുണ്ട്, വില്ലന്മാരുണ്ട്, പിന്നെ ബ്ലാക്ക് ആദവും; ഡിസിയുടെ ബ്ലാക്ക് ആദം ട്രെയ്ലര്‍ പുറത്ത്

ഡി സി ചിത്രം 'ബ്ലാക്ക് ആദമി'ന്റെ പുതിയ ട്രെയ്ലര്‍ പുറത്തുവിട്ടു. വാര്‍ണര്‍ ബ്രോസ് പിക്ചേഴ്സിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയ്ലര്‍ റിലീസ് ചെയ്തിരിക്കുന്നത്. ഡ്വെയ്ന്‍ ജോണ്‍സണ്‍ ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

കഹ്ന്ദാക്ക് എന്ന സാങ്കല്‍പ്പിക രാജ്യത്തില്‍ 5000 വര്‍ഷത്തോളമായി അടിമത്തത്തില്‍ കഴിയുന്നയാളാണ് ടെത് ആദം. തന്റെ ശവകുടീരത്തില്‍ നിന്ന് മോചിതനാകുന്ന ആദം ആധുനിക ലോകത്തില്‍ എത്തുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് സിനിമ പറയുന്നത്. ഡി സി എക്സ്റ്റന്‍ഡഡ് യൂണിവേഴ്സിന്റെ 11-ാമത്തെ ചിത്രമാണ് 'ബ്ലാക്ക് ആദം'. 'ഷസാം' എന്ന സിനിമയുടെ സ്പിന്‍ ഓഫ് കൂടിയാണിത്. ജാം കോലെറ്റ്-സെറയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഡ്വെയ്ന്‍ ജോണ്‍സണ് പുറമെ നോഹ സെന്റിനിയോ, ആല്‍ഡിസ് ഹോഡ്ജ്, സാറാ ഷാഹി, ക്വിന്റസ്സ സ്വിന്‍ഡെല്‍, പിയേഴ്‌സ് ബ്രോസ്‌നന്‍ എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം 2022 ഒക്ടോബര്‍ 19 ന് തിയേറ്ററുകളില്‍ എത്തും.

Black Adam Official Trailer 2

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES