ഇത്തവണത്തെ ഗ്രാമി പുരസ്‌കാര വേദിയില്‍ താരമായി മാറിയ ഒരാളില്‍ പ്രധാനിയായിരുന്നു ഗായിക ബില്ലി എലിഷ്. അഞ്ച് പുരസ്‌കാരങ്ങള്‍ നേടിയാണ് ബില്ലി എലിഷ് ഗ്രാമിയിലെ താരമായത്. അഞ്ച് ഗ്രാമി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന ചരിത്രവും കുറിച്ചു ബില്ലി എലിഷ്. എന്നാലിപ്പോള്‍ വീണ്ടും ബില്ലി വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുകയാണ്. വ്യത്യസ്തമായ ഒരു പ്രതിഷേധത്തിന്റെ പേരിലാണ് ഗായിക വാര്‍ത്തകളില്‍ നിറയുന്നത്.
തനിക്ക് എതിരെ ബോഡി ഷെയിമിങ്ങ് നടത്തിയവര്‍ക്കെതിരെ വേദിയില്‍ വസ്ത്രമുരിഞ്ഞ് പ്രതിഷേധം നടത്തിയിരുകയാണ് ഗ്രാമി അവാര്‍ഡ് ജേതാവ് കൂടിയായ ഗായിക. യു.എസ് സംഗീത നിശക്കിടെ മിയാമിയില്‍ വെച്ച് നടന്ന പരിപാടിയിലായിരുന്നു ബില്ലിയുടെ പ്രതിഷേധം.
'എനിക്ക് സൗകര്യപ്രദമായ വസ്ത്രം ധരിച്ചാല്‍ ഞാന്‍ സ്ത്രീയല്ലാതാകും. എന്റെ ശരീരം കാണാത്തവര്‍ എന്നെയും എന്റെ ശരീരത്തെയും വിമര്‍ശിക്കുന്നത് എന്തിനാണ് എന്ന് ബില്ലി പരിപാടിക്കിടെ ചോദിച്ചു.ആളുകളെ അവരുടെ വലുപ്പത്തിന്റെ അടിസ്ഥാനത്തില്‍ നിങ്ങള്‍ അനുമാനിക്കുന്നു. എന്റെ ശരീരം നിങ്ങളെ പ്രകോപിപ്പിക്കുന്നുണ്ടോ? നിങ്ങള്‍ എന്നെക്കുറിച്ചു പറയുന്ന അഭിപ്രായത്തിന്റെ ഉത്തരവാദിത്തം എനിക്കില്ല. നിങ്ങള്‍ക്ക് എന്നെക്കുറിച്ചുള്ള അറിവല്ല എന്റെ മൂല്യം നിശ്ചയിക്കുന്നത്', എന്നും ബില്ലി പറഞ്ഞു.
ബില്ലിയുടെ വസ്ത്രധാരണത്തെ കുറിച്ചും ശരീരത്തെ കുറിച്ചും വ്യപാകമായി സോഷ്യല്‍ മീഡിയയില്‍ കളിയാക്കലുകള്‍ സജീവമായിരുന്നു. വ്യാപകമായ ബോഡി ഷെയ്മിങ്ങില്‍ പ്രതിഷേധിച്ച് ബില്ലിയുടെ പ്രതിഷേധം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച വിഷയമായിട്ടുണ്ട്.