Latest News

ക്ലാസിക്കല്‍ നര്‍ത്തകിയാകാന്‍ മോഹിച്ചു; തിളങ്ങിയത് സിനിമയില്‍; ഇപ്പോള്‍  അര്‍ജുന്‍ അശോകന്റെ അമ്മയായി മലയാളത്തിലേക്ക്; കന്നട നടി ഭാവന രാമ്മണ്ണ വിശേഷങ്ങള്‍ പങ്ക് വക്കുമ്പോള്‍

Malayalilife
ക്ലാസിക്കല്‍ നര്‍ത്തകിയാകാന്‍ മോഹിച്ചു; തിളങ്ങിയത് സിനിമയില്‍; ഇപ്പോള്‍  അര്‍ജുന്‍ അശോകന്റെ അമ്മയായി മലയാളത്തിലേക്ക്; കന്നട നടി ഭാവന രാമ്മണ്ണ വിശേഷങ്ങള്‍ പങ്ക് വക്കുമ്പോള്‍

സ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി സംവിധാനരംഗത്തേക്ക് ചുവടുവയ്ക്കുന്ന മലയാള ചിത്രം 'ഒറ്റ റിലീസിനൊരുങ്ങുകയാണ്. മലയാളം തമിഴ് -കന്നഡ സിനിമകളിലെ മുന്‍നിരതാരങ്ങള്‍ അണിനിരക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് 'ഒറ്റ'. ആസിഫ് അലി നായക കഥാപാത്രമാകുന്ന 'ഒറ്റ' യില്‍ അര്‍ജ്ജുന്‍ അശോകന്‍, സത്യരാജ് , ഇന്ദ്രജിത്ത് ,ഇന്ദ്രന്‍സ് , ആദില്‍ ഹുസൈന്‍,രഞ്ജി പണിക്കര്‍, സുധീര്‍ കരമന, ജയപ്രകാശ് ജയകൃഷ്ണന്‍, ബൈജു പൂക്കുട്ടി, രോഹിണി , ദിവ്യ ദത്ത, കന്നഡ നടി ഭാവന രാമണ്ണ, ലീന കുമാര്‍ , മംമ്ത മോഹന്‍ദാസ് ,ജലജ എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍. 

ചിത്രത്തില്‍ അര്‍ജ്ജുന്‍ അശോകന്റെ അമ്മയുടെ വേഷത്തില്‍ നടി ഭാവന രാമണ്ണ ആദ്യമായി മലയാളത്തിലേക്ക് എത്തുകയാണ്. മുമ്പ് കേരളത്തില്‍ മോഡലിങിനായി എത്തിയിട്ടുണ്ടെങ്കിലും സിനിമയില്‍ ആദ്യമായിട്ടാണ് അഭിനയിക്കുന്നതെന്നും അതിന് അവസരം തന്നെ റസൂല്‍ പൂക്കൂട്ടിയോട് കടപ്പെട്ടിരിക്കുന്നതായും താരം പങ്ക് വച്ചു. 

താന്‍ മുമ്പ് വളരെയധികം മെലിഞ്ഞ ശരീരപ്രകൃതിയുള്ള ആളായിരുന്നതിനാല്‍ മലയാളത്തില്‍ നിന്ന് ഇതുവരെ ഓഫര്‍ വന്നിട്ടില്ലെന്നും നടി പറഞ്ഞു. ഫിഷറീസ് കമ്യൂണിറ്റിയില്‍ നിന്നും സിനിമാ ലോകത്തേക്ക് ചുവടുവയ്ക്കുന്ന ആദ്യ താരം താനാണെന്നും ഡാന്‍സ് വഴിയാണ് അഭിനയത്തിലേക്ക് എത്തിയതെന്നും പീന്നീട് നിരവധി അവാര്‍ഡുകള്‍ തനിക്ക് നേടാനായെന്നും നടി പങ്ക് വച്ചു.

നര്‍ത്തകി കൂടിയായ ഭാവനക്ക് മൂന്ന് തവണ കര്‍ണാടക സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചിരുന്നു. ഗിന്നസ് ബുക്കില്‍ ഇടം നേടിയ ശാന്തി എന്ന സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്. 2002 ലും 2012 ലും മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരമാണ്  നടിയെ തേടിയെത്തിയത്. 

2013ലെ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിലും 2014ലെ പൊതുതെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് വേണ്ടി വ്യാപക പ്രചാരണം നടത്തിയ വ്യക്തിയായിരുന്നു ഭാവന രാമണ്ണ. പിന്നാലെ 2018ല്‍ നടി ബിജെപിയില്‍ ചേര്‍ന്നതും ഏറെ ശ്രദ്ധ നേടിയിരുന്നു.

'ഒറ്റ' ഒക്ടോബര്‍ 27 ന് ചിത്രം തിയെറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. 
ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രം റസൂല്‍ പൂക്കുട്ടിയുടെ ഏറെ കാലത്തെ സ്വപ്നസാഫല്യമാണ്.ചില്‍ഡ്രന്‍ റീ യുണൈറ്റഡ് എല്‍എല്‍പി യും റസൂല്‍ പൂക്കുട്ടി പ്രൊഡക്ഷന്‍സും ചേര്‍ന്നൊരുക്കുന്ന 'ഒറ്റ'യുടെ നിര്‍മ്മാതാവ് എസ്. ഹരിഹരന്‍. യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് കിരണ്‍ പ്രഭാകര്‍.

രണ്ട് യുവാക്കളുടെ ആവേശകരമായ കഥയും അവരുടെ അപ്രതീക്ഷിതമായ ഭാവിയിലേക്കുള്ള യാത്രയുമാണ് ഫാമിലി ഡ്രാമ വിഭാഗത്തില്‍ പെടുന്ന 'ഒറ്റ' എന്ന ചിത്രത്തിലൂടെ പറയുന്നത്. മാതാപിതാക്കളുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന്, ഹരിയും ബെന്നും വീടുവിട്ട് യാത്ര ആരംഭിക്കുന്നു, പിന്നീട് അവരുടെ ജീവിതം നിയന്ത്രണാതീതമായി പോകുന്നു. ജീവിതം വഴുതിപ്പോകുന്നു എന്ന തിരിച്ചറിവ് പിന്നീട് അവരില്‍ ഉണ്ടാകുന്നു. ഇവരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവവികാസങ്ങളിലൂടെയാണ് ചിത്രം പോകുന്നത്.

ഹരി എന്ന പ്രധാന കഥാ പാത്രമായി ആസിഫ് അലിയും ബെന്‍ ആയി അര്‍ജുന്‍ അശോകനും, രാജുവായി ഇന്ദ്രജിത്തുമാണ് ചിത്രത്തിലെത്തുന്നത്. പാട്ടുകള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന് എം . ജയചന്ദ്രന്‍ സംഗീതമൊരുക്കുന്നു. ഗാനങ്ങളൊരുക്കിയത് വൈരമുത്തു, റഫീക്ക് അഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ്.

Bhavana Ramanna interview

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES