ചലചിത്ര സംഘടനയായ അമ്മ നിര്‍മ്മിച്ച് നല്കിയ അക്ഷര വീട്ടില്‍ സഹോദരങ്ങളുടെ അവഗണന നിമിത്തം അരക്ഷിതാവസ്ഥയിലാവുകയും താമസിക്കുനാവാതെ വീട് വിട്ടിറങ്ങിയ ചലച്ചിത്ര നടി ബീന സാബുവിന് അടൂര്‍ മഹാത്മ ജനസേവന കേന്ദ്രം അഭയമൊരുക്കും. കൊടുമണ്‍ കുളത്തിനാലില്‍ പ്രവര്‍ത്തിക്കുന്ന മഹാത്മ ജീവകാരുണ്യ ഗ്രാമത്തിലേക്കാണ് എത്തിക്കുന്നത്.
22/12/23ല്‍ മഹാത്മ ജനസേവന കേന്ദ്രം രക്ഷാധികാരിയും ജീവകാരുണ്യ പ്രവര്‍ത്തകയും, ചലചിത്ര നടിയുമായ സീമ ജി നായര്‍, മഹാത്മ ജനസേവന കേന്ദ്രം ചെയര്‍മാന്‍ രാജേഷ് തിരുവല്ല, സെക്രട്ടറി പ്രീഷില്‍ഡ ആന്റണി, മഹാത്മ ലീഗല്‍ അഡൈ്വസര്‍ അഡ്വക്കേറ്റ് മുജീബ് റഹ്മാന്‍ എന്നിവര്‍ കൊച്ചിയിലെത്തി ബീന സാബുവിന്റെ സംരക്ഷണം ഏറ്റെടുക്കും.
പള്ളുരുത്തി പോലീസ് സ്റ്റേഷനില്‍ എത്തി തന്റെ വീട് കൈവശപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്കും, തന്റെ ജീവിതത്തില്‍ അരക്ഷിതാവസ്ഥ സൃഷ്ടിച്ചവര്‍ക്കുമെതിരെ പരാതി നല്‍കുകയാണിപ്പോള്‍. താന്‍ തന്റെ സുരക്ഷിതമായ ജീവിതത്തിന് അടൂര്‍ മഹാത്മയില്‍ അഭയം തേടുന്ന വിവരം പോലീസില്‍ റിപ്പോര്‍ട്ട് ചെയ്ത ശേഷം ബീന സാബു അടൂരിലേക്ക് തിരിക്കുമെന്നാണ് ലഭിക്കുന്ന വിവരം.
കുമ്പളങ്ങി തൈകൂട്ടത്തില്‍ ജോസഫ്, റീത്ത ദമ്പതികളുടെ മകളായിരുന്ന ബിന കള്ളന്‍ പവിത്രനിലെ നായികയായിരുന്നു.1979-ലെ മാമാങ്കം, തളിരിട്ട കിനാക്കള്‍ തുടങ്ങി - തൃഷ്ണ, മുന്നേറ്റം, വിടപറയും മുമ്പേ, രണ്ടു മുഖങ്ങള്‍, വിഷം, ഉരുക്കുമുഷ്ടികള്‍, ഗ്രീഷ്മ ജ്വാല, ആറ്റും മണമ്മേലെ ഉണ്ണിയാര്‍ച്ച, ചാപ്പ , മാറ്റുവിന്‍ ചട്ടങ്ങളെ, ഈനാട്, ഇന്നല്ലെങ്കില്‍ നാളെ, കോമരം, പ്രേംനസീറിനെ കാണ്‍മാനില്ല, മണിയറ, കൈകേയി , പാലം, പാഞ്ചജന്യം, എനിക്ക് വിശക്കുന്നു, അടുത്തടുത്ത്, കാണാമറയത്ത്, വേട്ട ധകൊമ്പ്), ആറ്റുവഞ്ചി ഉലഞ്ഞപ്പോള്‍, അര്‍ച്ചന ആരാധന, മകന്‍ എന്റെ മകന്‍, മൗനനൊമ്പരം , അങ്ങാടിക്കപ്പുറത്ത്, അമ്പട ഞാനേ, പൂമുഖപ്പടിയില്‍ നിന്നെയും കാത്ത്, കൊടുങ്ങല്ലൂര്‍ ഭഗവതി, ആറ്റിനക്കരെ, തൂവല്‍ സ്പര്‍ശം, ആയുഷ്‌കാലം, നിന്നെയും തേടി, അപരന്‍മാര്‍ നഗരത്തില്‍, ഷാര്‍ജ ടു ഷാര്‍ജ, ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍, കല്യാണരാമന്‍, സ്നേഹിതന്‍, കാക്കേ കാക്കേ കൂടെവിടെ, സ്റ്റോപ്പ് വയലന്‍സ്, ക്രോണിക്ക് ബാച്ചിലര്‍, സദാനന്ദന്റെ സമയം, ശിങ്കാരി ബോലോനാ, ചതിക്കാത്ത ചന്തു, സാന്ദ്ര, 5 ഫിംഗര്‍സ്, മോഹിതം, പതിനൊന്നില്‍ വ്യാഴം, ക്രൈം നമ്പര്‍ 89, അടിയാളന്‍ തുടങ്ങി അറുപതോളം സിനിമകളിലും നിരവധി സീരിയലുകളിലും പഴയതും, പുതിയതുമായ തലമുറയോടൊപ്പം 42 വര്‍ഷം അഭ്രപാളികളില്‍ തിളങ്ങി നിന്നിരുന്ന താരമായിരുന്നു ബീന കുമ്പളങ്ങി.