രാമലീലക്ക് ശേഷം അരുണ്‍ ഗോപി- ദിലീപ് കൂട്ടുക്കെട്ടിലിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് 'ബാന്ദ്ര'. ഇന്നാലെയായിരുന്നു ചിത്രം വേള്‍ഡ് വൈഡ് റിലീസായി അറുന്നൂറോളം തിയേറ്ററുകളില്‍ എത്തിയത്.തമന്നയാണ് ചിത്രത്തില്‍ ദിലീപിന്റെ നായികയായി എത്തുന്നത്. നായികയായ തമന്ന ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്.
ബാന്ദ്ര അധോലോകത്തിന്റെ പശ്ചാത്തലത്തില്‍ ദിലീപ് അവതരിപ്പിക്കുന്ന അലക്സാണ്ടര്‍ ഡൊമനിക്, തമന്ന അവതരിപ്പിക്കുന്ന താര ജാനകി എന്നീ കഥാപാത്രങ്ങളുടെ പ്രണയമാണ് ചിത്രത്തിന്റെ പശ്ചാത്തലം. എന്നാല്‍ ഇപ്പോഴിതാ ചിത്രത്തിനെതിരെ നിയമനടപടിക്ക് ഒരുങ്ങിയിരിക്കുകയാണ് അന്തരിച്ച മുന്‍ ബോളിവുഡ് നടി ദിവ്യ ഭാരതിയുടെ ഭര്‍ത്താവ്.
ബാന്ദ്ര അധോലോകത്തിന്റെ പശ്ചാത്തലത്തില്‍ ദിലീപ് അവതരിപ്പിക്കുന്ന അലക്സാണ്ടര്‍ ഡൊമനിക്, തമന്ന അവതരിപ്പിക്കുന്ന താര ജാനകി എന്നീ കഥാപാത്രങ്ങളുടെ പ്രണയമാണ് ചിത്രത്തിന്റെ പശ്ചാത്തലം.തമന്ന അവതരിപ്പിച്ച താര ജാനകി എന്ന കഥാപാത്രം ദിവ്യ ഭാരതിയുടെ ജീവിതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടതാണ് എന്നാണ് കുടുംബം ആരോപിക്കുന്നത്.
ബാന്ദ്രയില്‍ നായികയുടെ മരണത്തിന് കാരണങ്ങളായി അധോലോക ബന്ധങ്ങളും മറ്റുമാണ് കാണിക്കുന്നത്. ഇത് ദിവ്യ ഭാരതി എന്ന നടിയുടെ പേരിയും സിനിമ ജീവിതത്തിനും കളങ്കം വരുത്തുന്നതാണ് എന്നാണ് ദിവ്യ ഭാരതിയുടെ ഭര്‍ത്താവ് പറയുന്നത്.
ചിത്രത്തില്‍ ദിലീപ് അവതരിപ്പിച്ച അലന്‍ അലക്‌സാണ്ടര്‍ ഡൊമിനിക് എന്ന ആല കണ്ണൂരിലെ ഒരു ഗ്രാമത്തില്‍ നിന്നും ബാന്ദ്രയില്‍ എത്തിപെടുന്നതും അവിടെ വെച്ച് സിനിമ താരമായ താര ജാനകിയെ കണ്ടുമുട്ടുന്നതുമാണ് സിനിമയുടെ പ്രമേയം. ദിലീപിന്റെ കഥാപാത്രത്തിനും ചിത്രത്തില്‍ അധോലോക ബന്ധമുണ്ട്.
നിയമനടപടിയുമായി മുന്നോട്ട് പോയാല്‍ അണിയറപ്രവര്‍ത്തകര്‍ എന്തായാലും ഉത്തരം പറയേണ്ടിവരുമമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
പാന്‍ ഇന്ത്യന്‍ താരനിര ചിത്രത്തിനായി അണിനിരക്കുന്നു എന്നതാണ് ബാന്ദ്രയുടെ മറ്റൊരു പ്രത്യേകത. ദിനോ മോറിയ, ലെന, രാജ്വീര്‍ അങ്കൂര്‍ സിംഗ്, ധാരാ സിംഗ് ഖുറാന, അമിത് തിവാരി എന്നിവര്‍ ബാന്ദ്രയില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് നിര്‍മിക്കുന്ന ചിത്രത്തില്‍ ഉദയകൃഷ്ണയാണ് തിരക്കഥ ഒരുക്കുന്നത്.
ആക്ഷന്‍ രഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ അന്‍ബറിവ്, ഫിനിക്‌സ് പ്രഭു, മാഫിയ ശശി എന്നിവര്‍ ചേര്‍ന്നാണ് സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്. സാം സി.എസ് ആണ് സംഗീതം. വിവേക് ഹര്‍ഷന്‍ ആണ് എഡിറ്റിംഗ്. പ്രൊഡക്ഷന്‍ ഡിസൈനര്‍ - ദീപക് പരമേശ്വരന്‍, കലാസംവിധാനം - സുബാഷ് കരുണ്‍.