'ബാന്ദ്രയ്ക്കെതിരെ മോശം റിവ്യൂ; ഏഴ് വ്‌ലോഗര്‍മാര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട്  നിര്‍മാതാവ് കോടതിയില്‍

Malayalilife
 'ബാന്ദ്രയ്ക്കെതിരെ മോശം റിവ്യൂ; ഏഴ് വ്‌ലോഗര്‍മാര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട്  നിര്‍മാതാവ് കോടതിയില്‍

ദിലീപ് നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്ത 'ബാന്ദ്ര' സിനിമയ്ക്കെതിരെ മോശം നിരൂപണം നടത്തിയ വ്‌ലോഗര്‍മാര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി.'

ദിലീപ് നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്ത 'ബാന്ദ്ര' സിനിമയ്ക്കെതിരെ മോശം നിരൂപണം നടത്തിയ വ്‌ലോഗര്‍മാര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി. അശ്വന്ത് കോക്ക്, ഷിഹാബ്, ഉണ്ണി ബ്ലോഗ്‌സ്, ഷാസ് മുഹമ്മദ്, അര്‍ജുന്‍, ഷിജാസ് ടോക്ക്‌സ്, സായ് കൃഷ്ണ എന്നീ ഏഴ് യൂട്യൂബര്‍മാര്‍ക്കെതിരെയാണ് കേസെടുക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 

ബാന്ദ്രയുടെ നിര്‍മാതാക്കളായ അജിത് വിനായക ഫിലിംസാണ് തിരുവനന്തപുരം ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്.ചിത്രം റിലീസ് ചെയ്ത് മൂന്നു ദിവസത്തിനുള്ളില്‍ കമ്പനിക്ക് നഷ്ടമുണ്ടാകുന്ന രീതിയില്‍ നെഗറ്റീവ് റിവ്യൂ നടത്തിയെന്നാണ് ഹര്‍ജിയിലെ ആരോപണം. കേസെടുക്കാന്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ക്കും നിര്‍ദേശം നല്‍കണമെന്നും നിര്‍മാണ കമ്പനി ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. 

ചിത്രത്തെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജവും മോശവും പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുന്നതുമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു വെന്നാണ് നിര്‍മാതാക്കളുടെ ആരോപണം. ഇവര്‍ ചെയ്യുന്നത് അപകീര്‍ത്തിപ്പെടുത്തല്‍ മാത്രമല്ലെന്നും കൊള്ളയടിക്കലാണെന്നും നിര്‍മാതാക്കള്‍ പറയുന്നു.

Read more topics: # ബാന്ദ്ര
Bandra Movie Review

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES