Latest News

എലീനയെ മിന്നു ചാര്‍ത്തി ബാലു വര്‍ഗീസ്; ആശംസയറിച്ച് എത്തിയത് ആസിഫ് അലി അടക്കമുള്ള യുവ താരങ്ങളും; വിഡീയോ കാണാം

Malayalilife
എലീനയെ മിന്നു ചാര്‍ത്തി ബാലു വര്‍ഗീസ്; ആശംസയറിച്ച് എത്തിയത് ആസിഫ് അലി അടക്കമുള്ള യുവ താരങ്ങളും; വിഡീയോ കാണാം

മൂന്നു താര വിവാഹങ്ങളാണ്  ഇന്നലെ നടന്നത്. യുവ നടിമാരില്‍ ശ്രദ്ധേയായ നടിപാര്‍വതി നമ്പ്യാര്‍ രാവിലെ ഗുരുവായൂര്‍ അമ്പലത്തില്‍ വച്ച്  നടന്ന ലളിതമായ ചടങ്ങില്‍ വിവാഹിതയായപ്പോള്‍ നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണന്റേതായിരുന്നു മറ്റൊരു വിവാഹം.കോതമംഗലം കല ഓഡിറ്റോറിയത്തില്‍ വെച്ചായിരുന്നു വിവാഹം. നടന്‍ ബാലു വര്‍ഗീസാണ് ഇന്നലെ വിവാഹിതനായ മറ്റൊരു താരം.

നടിയും മോഡലുമായ എലീന കാതറാണ് വധു . ചേരാനല്ലൂര് സെന്റ് ജെയിംസ് ചര്‍ച്ചില്‍ വെച്ചായിരുന്നു വിവാഹം നടന്നിരുന്നത്. ഇരുവരുടേയും അടുത് ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിന് പങ്കെടുത്തത്. വെള്ള നിറത്തിലുളള ഗൗണ്‍ ധരിച്ച് സിമ്പിള്‍ ആന്റ് ക്യൂട്ട് ലുക്കിലാണ് എലീന എത്തിയത്. കോട്ടുമായിരുന്നു ബാലുവിന്റെ വേഷം.

 ആസിഫ് അലി ഭാര്യ സനയ്ക്കും മകനുമൊപ്പം ചടങ്ങില്‍ പങ്കെടുത്തു. ഗണപതിയും വിവാഹ ചടങ്ങില്‍ പങ്കെടുത്തു. അര്‍ജുന്‍ അശോകനും കുടുംബത്തോടൊപ്പമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്.ബാലുവും എലീനയും വളരെ നാളായി പ്രണയത്തിലായിരുന്നു. ആസിഫ് അലിയും ഐശ്വര്യ ലക്ഷ്മിയും അഭിനയിച്ച വിജയ് സൂപ്പറും പൗര്‍ണമിയും എന്ന ചിത്രത്തില്‍ ഇരുവരും അഭിനയിച്ചിട്ടുണ്ട്.

കഴിഞ്ഞ മാസം എലീനയുടെ പിറന്നാളാഘോഷ ദിനത്തില്‍ ബന്ധുക്കളും സുഹൃത്തുകള്‍ പങ്കെടുത്ത ആഘോഷ വേളയില്‍ ബാലു എലീനയെ പ്രെപ്പോസ് ചെയ്തിരുന്നു. ഇതിന്റെ സന്തോഷം പ്രകടിപ്പിച്ച് എലീന് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ഇട്ടതിനെ തുടര്‍ന്നാണ് പ്രണയം പുറത്ത് വന്നത്. 

ചാന്ത്പൊട്ട് എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് എത്തിയ ബാലു പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ചു. ഏതാണ്ട് നാല്‍പ്പതോളം ചിത്രങ്ങളില്‍ ബാലു അഭിനയിച്ചിട്ടുണ്ട്. ഹണീ ബീ, കിംഗ് ലയര്‍, കവി ഉദ്ദേശിച്ചത്, ഇതിഹാസ, വിജയ് സൂപ്പറും പൗര്‍ണമിയും തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ പ്രധാന വേഷങ്ങളിലും അഭിനയിച്ചിട്ടുണ്ട്. റിയാലിറ്റി ഷോയിലൂടെയാണ് എലീന് മോഡലിങ്ങിലേക്ക് എത്തുന്നത് പിന്നീട് ചില ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.

Read more topics: # ബാലു,# എലീന
Balu Varghese Wedding Reception

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES