വിശ്വാസം വിശ്വാസം സിനിമയിലെ ആ പാട്ടും അതിലെ സീനുകളും എല്ലാം എന്റെ വ്യക്തി ജീവിതത്തില്‍ ഉണ്ടായതാണ്; അതറിഞ്ഞപ്പോള്‍ അജിത്ത് സര്‍ എന്നെ വിളിച്ചു: ബാല

Malayalilife
topbanner
 വിശ്വാസം വിശ്വാസം സിനിമയിലെ ആ പാട്ടും അതിലെ സീനുകളും എല്ലാം എന്റെ വ്യക്തി ജീവിതത്തില്‍ ഉണ്ടായതാണ്; അതറിഞ്ഞപ്പോള്‍ അജിത്ത് സര്‍ എന്നെ വിളിച്ചു: ബാല

 തമിഴില്‍ വലിയ വിജയം നേടിയ സിനിമകളിലൊന്നാണ് തല അജിത്ത് ചിത്രം വിശ്വാസം. കണ്ണാന കണ്ണേ എന്ന ചിത്രത്തിലെ  പാട്ടും  സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരുന്നു. രണ്ടരക്കോടിയിലേറെ കാഴ്ചക്കാരേയാണ് യുട്യൂബില്‍  ഈ ഗാനം ഇതിനോടകംആസ്വദിച്ചു കഴിഞ്ഞിരിക്കുന്നത്.   വിശ്വാസം സംവിധാനം ചെയ്തിരുന്നത് നടന്‍ ബാലയുടെ സഹോദരന്‍ സിരുത്തൈ ശിവയാണ്. തന്റെ ജിവിതം കണ്ട് ഒരുക്കിയതാണ് വിശ്വാസത്തിലെ ആ പാട്ട് എന്ന്  ബാല പറഞ്ഞിരുന്നു. ഇതേക്കുറിച്ച് നടന്‍ മനസുതുറന്നത് ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലാണ് .

ഒരു പെണ്‍കുട്ടി എനിക്ക് മെസേജ് അയച്ചു. അതില്‍ അച്ഛനും മകളും തമ്മിലുളള സ്‌നേഹത്തെക്കുറിച്ചാണ് പറയുന്നത്. ആ കുട്ടിയോട് എനിക്ക് പറയാനുളളത് വിശ്വാസം എന്ന സിനിമയിലെ കണ്ണാന കണ്ണേ എന്ന ഗാനത്തെക്കുറിച്ചാണ്. ആ പാട്ടും അതിലെ സീനുകളും എല്ലാം എന്റെ വ്യക്തിജീവിതത്തില്‍ ഉണ്ടായതാണ്. അതുകണ്ടാണ് ആ സീനുകള്‍ ചിത്രീകരിച്ചത്. അതെന്റെ ജീവിതമാണ് എന്ന് അറിഞ്ഞപ്പോള്‍ അജിത്ത് സര്‍ എന്നെ വിളിച്ചു.

അരമണിക്കൂറോളം അജിത്ത് സര്‍ എന്നോട് സംസാരിച്ചു. ബാല നീ തിരികെ വരണം എന്ന് പറഞ്ഞു. നീ എത്രമാത്രം വേദനിച്ചിട്ടുണ്ടാകും എന്ന് ആ സീനില്‍ അഭിനയിച്ചപ്പോള്‍ എനിക്ക് മനസ്സിലായി. അങ്ങനെ അജിത്ത് സര്‍ എന്നെ ആശ്വസിപ്പിച്ചു. പിന്നെ എന്റെ അച്ഛനും പറഞ്ഞു. ചില സത്യങ്ങള്‍ നീ തുറന്നുപറഞ്ഞാല്‍ ഇവര്‍ നിന്നെ വില്ലനാക്കും. കാലം തെളിയിക്കും. നീ ഇപ്പോള്‍ ഒന്നും മിണ്ടേണ്ട. ബാല ഫേസ്ബുക്കില്‍ പങ്കുവച്ച വീഡിയോയില്‍ പറഞ്ഞു.

 ബാലയുടെ മകളുടെ പേര് അവന്തിക എന്നാണ്. പാപ്പു എന്ന് ഓമനപേരായി വിളിക്കുന്നു.  അടുത്തിടെയാണ് ബാല  ഗായിക അമൃത സുരേഷില്‍ നിന്നും വിവാഹ മോചനം നേടിയത്.  ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ മകള്‍ക്കൊപ്പമുളള ചിത്രങ്ങള്‍ താരം പങ്കുവെക്കാറുണ്ട്.  ബാല കൂടുതല്‍ സജീവമായിരുന്നത് മലയാള സിനിമയിലാണ്. അഭിനയതോടൊപ്പം  മോളിവുഡില്‍ സംവിധായകനായും  അരങ്ങേറ്റം കുറിച്ചിരുന്നു താരം.

Bala reveals about the vishwasam movie song

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES