തെലുങ്കിലെ മുന്‍നിര നടന്മാരില്‍ ഒരാളാണ് ബാലകൃഷ്ണ. ബാലയ്യ എന്നാണ് ഇദ്ദേഹത്തെ പ്രേക്ഷകര്‍ സ്‌നേഹത്തോടെ വിളിക്കുന്നത്. ധാരാളം ആരാധകനാണ് ഇദ്ദേഹത്തിന് തെലുങ്കില്‍ ഉള്ളത്. ആരാധകരെ തല്ലിയും സഹപ്രവര്‍ത്തകര്‍ക്കെതിരെ ദേഷ്യപ്പെട്ടും അസഭ്യം പറഞ്ഞും നിരവധി തവണ വിവാദങ്ങള്‍ സൃഷ്ടിക്കുന്ന താരം വീണ്ടും വിവാദത്തിലായിരിക്കുകയാണ്.
നടി അഞ്ജലിയെ പരസ്യമായി തള്ളുന്ന വീഡിയോ ആണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. പൊതു വേദിയില്‍ വച്ചാണ് ഇയാള്‍ അഞ്ജലിയോട് ഇങ്ങനെ പെരുമാറുന്നത്.ഗ്യാങ്‌സ് ഓഫ് ഗോദാവരി എന്ന സിനിമയുടെ പ്രമോഷന് മുഖ്യാതിഥിയായി എത്തിയതായിരുന്നു ബാലകൃഷ്ണ..
വേദിയില്‍ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം ഫോട്ടോ എടുക്കുന്നതിനിടെയാണ് മാറി നില്‍ക്കെന്ന് ആവശ്യപ്പെട്ട് നടി അഞ്ജലിയെ നടന്‍ തള്ളിമാറ്റിയത്. പെട്ടന്നുള്ള നടന്റെ പെരുമാറ്റം കണ്ട് അഞ്ജലിയും കൂടെ നിന്നിരുന്ന നേഹ ഷെട്ടിയും അമ്പരന്നു
പെട്ടെന്ന് പകച്ചുപോയ അഞ്ജലി എന്നാല്‍ പിന്നീട് ചിരിച്ചുകൊണ്ട് അഡ്ജസ്റ്റ് ചെയ്യുകയായിരുന്നു. തനിക്ക് നില്‍ക്കാന്‍ ഇനിയും സ്‌പെയ്‌സ് വേണമെന്ന് അര്‍ത്ഥത്തില്‍ ഇയാള്‍ അഞ്ജലിയെ ആഞ്ഞു തള്ളുകയാണ്. പെട്ടെന്ന് ബാലന്‍സ് നഷ്ടപ്പെട്ട അഞ്ജലി വീഴാന്‍ പോകുന്നുണ്ടെങ്കിലും വീഴാതെ അടുത്തുള്ള നടി അവരെ പിടിച്ചു നിര്‍ത്തുന്നു.