Latest News

സോണിയ അഗര്‍വാള്‍, ജിനു ഇ തോമസ് എന്നിവര്‍ ഒന്നിക്കുന്ന ഹൊറര്‍ സസ്‌പെപെന്‍സ് ത്രില്ലര്‍; 'ബിഹൈന്‍ഡ്ഡ്' ടീസര്‍ റിലീസ് ചെയ്തു

Malayalilife
topbanner
 സോണിയ അഗര്‍വാള്‍, ജിനു ഇ തോമസ് എന്നിവര്‍ ഒന്നിക്കുന്ന ഹൊറര്‍ സസ്‌പെപെന്‍സ് ത്രില്ലര്‍; 'ബിഹൈന്‍ഡ്ഡ്' ടീസര്‍ റിലീസ് ചെയ്തു

പാവക്കുട്ടി ക്രിയേഷന്‍സിന്റെ ബാനറില്‍ ഷിജ ജിനു നിര്‍മ്മിച്ച് അമന്‍ റാഫി സംവിധാനം ചെയ്ത് തെന്നിന്ത്യന്‍ നായിക സോണിയ അഗര്‍വാള്‍, ജിനു ഇ തോമസ്, മെറീന മൈക്കിള്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന 'ബിഹൈന്‍ഡ്ഡ്' എന്ന ചിത്രത്തിലെ ടീസര്‍ റിലീസ് ചെയ്തു. കാഴ്ചക്കാരെ ഭീതിയിലാഴ്ത്തുന്ന ടീസറിന് വളരെ മികച്ച പ്രതികരണം ആണ് ഇതുവരെയും കിട്ടിക്കൊണ്ടിരിക്കുന്നത്.

പ്രിയ താരങ്ങളായ മഞ്ജു വാര്യരുടെയും, രമ്യ കൃഷ്ണന്റെയും സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് തമിഴിലും മലയാളത്തിലുമായി റിലീസിന് എത്തുന്ന ഈ സിനിമയുടെ ടീസര്‍ റിലീസ് ചെയ്തത്. ദുരൂഹത നിറഞ്ഞ ഒരു ബംഗ്ലാവിലെ ഒളിഞ്ഞിരിക്കുന്ന സസ്‌പെന്‍സ് പുറത്തു കൊണ്ടുവരുന്ന ഹൊറര്‍ സിനിമ ബിഹൈന്‍ഡില്‍ സോണിയ അഗര്‍വാളും ജിനു ഇ തോമസും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു

മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളില്‍ എത്തുന്ന ചിത്രത്തില്‍ കാതല്‍ കൊണ്ടൈന്‍, 7G റൈന്‍ബൗ കോളനി, മധുരൈ, പുതുപെട്ടൈ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലെ നായിക സോണിയയെ കൂടാതെ മറീന മൈക്കിള്‍, നോബി മാര്‍ക്കോസ്, സിനോജ് വര്‍ഗീസ്, അമന്‍ റാഫി, ഗായത്രി മയൂര, വി കെ ബൈജു, കണ്ണന്‍ സാഗര്‍, ജെന്‍സണ്‍ ആലപ്പാട്ട്, ശിവദാസന്‍ മാറമ്പിള്ളി, അമ്പിളി സുനില്‍ തുടങ്ങിയവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

ഷിജ ജിനു തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും നിര്‍വഹിച്ചിരിക്കുന്നത്. മകളെ ജീവന് തുല്യം സ്‌നേഹിക്കുന്ന അമ്മയും, തുടര്‍ന്ന് ഒരു പ്രത്യേക സാഹചര്യത്തില്‍ ഇവര്‍ നേരിടേണ്ടി വരുന്ന ഭയപ്പെടുതുന്ന അനുഭവങ്ങളെ അതിജീവിക്കാന്‍ ഉള്ള ശ്രമവും, അതിന്റെ പ്രത്യാഘാതവുമെല്ലാം വിഷയമാകുന്ന 'BEHINDD' ഒരു ഹൊറര്‍ സസ്‌പെന്‍സ് ത്രില്ലര്‍ ആണ്. റിലീസിന് തയ്യാറെടുക്കുന്ന ഈ സിനിമയുടെ ഛായാഗ്രഹണം സന്ദീപ് ശങ്കര്‍ദാസും, ടി.ഷമീര്‍ മുഹമ്മദും ചേര്‍ന്നാണ് നിര്‍വഹിച്ചിരിക്കുന്നത്. മുരളി അപ്പാടത്തും, സണ്ണി മാധവനും, ആരിഫ് അന്‍സാറും ചേര്‍ന്ന് സംഗീത സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു. എഡിറ്റര്‍: വൈശാഖ് രാജന്‍, ബി.ജി.എം: മുരളി അപ്പാടത്ത്, ലിറിക്‌സ്: ഷിജജിനു, ആരിഫ് അന്‍സാര്‍, ഇമ്രാന്‍ ഖാന്‍, ആര്‍ട്ട്: സുബൈര്‍ സിന്ദഗി, കോസ്റ്റ്യൂം: സജിത്ത് മുക്കം, മേക്കപ്പ്: സിജിന്‍, പ്രോഡക്ഷന്‍ കണ്‍ട്രോളര്‍: ഷൌക്കത്ത് മന്നലാംകുന്ന്, ആക്ഷന്‍: ബ്രൂസ്ലി രാജേഷ്, കൊറിയോഗ്രാഫി: കിരണ്‍ ക്രിഷ്, ഡി.ഐ: ബിലാല്‍ റഷീദ് (24 സെവന്‍), സൗണ്ട് ഡിസൈന്‍: കരുണ്‍ പ്രസദ്, സ്റ്റുഡിയോ: സൗണ്ട് ബ്രൂവറി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: വൈശാഖ് എം സുകുമാരന്‍, വി.എഫ്.എക്‌സ്: ശ്രീനാഥ്, സ്റ്റില്‍സ്: ആഞ്ചോ സി രാജന്‍, വിദ്യുദ് വേണു, പി.ആര്‍.ഓ: പി.ശിവപ്രസാദ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്: ബി.സി ക്രിയേറ്റീവ്‌സ്, ഡിസൈന്‍സ്: മാജിക് മൊമന്റ്‌സ്, മനു ഡാവിഞ്ചി എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Read more topics: # ബിഹൈന്‍ഡ്ഡ്
BEHINDD Official Teaser Sonia Aggarwal

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES