Latest News

കന്നഡ സൂപ്പര്‍ സ്റ്റാര്‍ രക്ഷി ഷെട്ടിനായകനാകുന്ന 'അവന്‍ ശ്രീമാന്‍ നാരായണ'യുടെ ട്രെയിലര്‍ പുറത്ത്; മലയാളം പതിപ്പ്  പുറത്തുവിട്ടത് നിവിന്‍ പോളി

Malayalilife
കന്നഡ സൂപ്പര്‍ സ്റ്റാര്‍ രക്ഷി ഷെട്ടിനായകനാകുന്ന 'അവന്‍ ശ്രീമാന്‍ നാരായണ'യുടെ ട്രെയിലര്‍ പുറത്ത്; മലയാളം പതിപ്പ്  പുറത്തുവിട്ടത് നിവിന്‍ പോളി

ന്നഡ സൂപ്പര്‍ സ്റ്റാര്‍ രക്ഷി ഷെട്ടിനായകനാകുന്ന 'അവന്‍ ശ്രീമാന്‍ നാരായണ'യുടെ മലയാളം പതിപ്പിന്റെ ട്രെയിലര്‍ നിവിന്‍ പോളിയുടെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു . കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളില്‍ റിലീസ് ചെയ്യാന്‍ ഒരുങ്ങുന്ന ചിത്രം കോമഡി ആക്ഷന്‍ ഴോണറാണ്. 

കന്നഡ സിനിമ ലോകത്ത് വ്യത്യസ്തകള്‍ കൊണ്ട് എന്നും നിറഞ്ഞു നില്‍ക്കുന്ന നടനാണ് രക്ഷിത് ഷെട്ടി. രക്ഷിത് ഷെഷട്ടിയുടെ 'ഉലിതാവരു കണ്ടാതെ' എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പായിരുന്നു നിവിന്‍ പോളിയുടെ 'റിച്ചി'.

80കാലഘട്ടങ്ങളില്‍ കര്‍ണാടകയിലെ 'അമരാവതി' എന്ന സാങ്കല്‍പ്പിക നഗരത്തിലെ അഴിമതിക്കാരനായ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ കഥയാണ് ചിത്രം പറയുന്നത് . വ്യത്യസ്തമായ കഥാപശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ കോമഡി ആക്ഷന്‍ ട്രെയിലറാണ് പുറത്തിറക്കിയിട്ടുള്ളത്. നഷ്ട്ടപ്പെട്ട ഒരു നിധിയ്ക്കായി രണ്ടു ഗ്രൂപ്പുകള്‍ തമ്മിലുള്ള മത്സരമാണ് ചിത്രത്തിന്റെ കഥ.

 ചിത്രത്തിന്റെ ഭൂരിഭാഗവും നടന്നത് വടക്കന്‍ കര്‍ണാടക മേഖലയിലാണ്. ആകെ മൊത്തത്തില്‍ ഒരു പകിട കളിപോലെയാണ് ചിത്രമെന്നാണ് ട്രെയ്ലര്‍ സൂചിപ്പിക്കുന്നത്... രക്ഷിത് ഷെട്ടിയോടൊപ്പം ഷാന്‍വി ശ്രീവാസ്തവ, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, ബാലാജി മനോഹര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. ഡിസംബര്‍ 27 ന് ചിത്രം റിലീസ് ചെയ്യും.

Avan Srimannarayana - Official Malayalam Trailer

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES