സൂപ്പര് ഹിറ്റ് ചിത്രം 'കൂമന്'നു ശേഷം ജിത്തു ജോസഫ് അവതരിപ്പിക്കുന്ന ആസിഫ് അലി നായകനായ ചിത്രം ' ലെവല് ക്രോസ് ' ന്റെ ടൈറ്റില് മോഷന് പോസ്റ്റര് പുറത്തിറങ്ങി. മലയാള സിനിമ കണ്ട എക്കാലത്തെയും ബിഗ് ബഡ്ജറ്റ് മൂവിയായ മോഹന്ലാല് നായകനായെത്തുന്ന 'റാം' ന്റെ നിര്മ്മാതാവും അഭിഷേക് ഫിലിംസിന്റെ ഉടമയുമായ രമേഷ് പി പിള്ളയുടെ റിലീസിന് എത്തുന്ന ആദ്യ മലയാള ചിത്രമാണിത്.
ജിത്തു ജോസഫിന്റെ പ്രധാന സംവിധാന സഹായിയും ശിഷ്യനുമായ അര്ഫാസ് അയൂബാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആസിഫ് അലി,ഷറഫുദ്ദീന് അമലാപോള് എന്നിവര് പ്രധാന വേഷത്തില് എത്തുന്ന ചിത്രം ഒരു ത്രില്ലര് ആണെന്നാണ് മോഷന് പോസ്റ്റര് നല്കുന്ന സൂചന. ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു മേക്കോവറിലാണ് ആസിഫ് അലി ചിത്രത്തിലെത്തുന്നത്.
ടുണീഷ്യയില് ഷൂട്ട് ചെയ്ത ആദ്യ ഇന്ത്യന് ചിത്രമായ ലെവല് ക്രോസിന്റെ
കഥയും തിരക്കഥയും അര്ഫാസിന്റേതാണ്.ആസിഫ്, അമല,ഷറഫു കോമ്പിനേഷന് ആദ്യമായി വരുന്ന ചിത്രം കൂടി ആയിരിക്കും ഇത്. താരനിരയില് മാത്രമല്ല ടെക്നിക്കല് ടീമിലും ഗംഭീര നിര തന്നെയുണ്ട്. വിശാല് ചന്ദ്രശേഖറാണ്(സീതാരാമം)സംഗീതം ഒരുക്കുന്നത്.
വരികള് വിനായക് ശശികുമാര്. ചായഗ്രഹണം അപ്പു പ്രഭാകര്. ജെല്ലിക്കെട്ട് ചുരുളി,നന്പകല് നേരത്തു മയക്കം തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്റര് ആയിരുന്ന ദീപു ജോസഫ് ആണ് ഈ ചിത്രത്തിന്റെയും എഡിറ്റര്. സംഭാഷണം ആദം അയൂബ്ബ്. സൗണ്ട് ഡിസൈനര് ജയദേവ് ചക്കാടത്ത്. കോസ്റ്റ്യൂം ലിന്റ്റ ജീത്തു. മേക്കപ്പ് റോണക്സ് സേവ്യര്. പ്രൊഡക്ഷന് ഡിസൈനര് പ്രേം നവാസ്. പി ആര് ഓ മഞ്ജു ഗോപിനാഥ്.