കലാസംവിധായകന്‍ മിലന് ഫെര്‍ണാണ്ടസ് അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോര്‍ട്ട്. നടന്‍ അജിത്തിന്റെ പുതിയ ചിത്രമായ വിടാമുയര്‍ച്ചിയുടെ ചിത്രീകരണത്തിനിടെയാണ് മരണം സംഭവിച്ചത്. ഞായറാഴ്ച രാവിലെ മിലന് നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു.
അജിത്ത് ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു മിലന്‍. മലയാളത്തില്‍ പദ്മശ്രീ ഭരത് ഡോ. സരോജ് കുമാര്‍ എന്ന ചിത്രത്തിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1999-ല്‍ കലാ സംവിധായകന്‍ സാബു സിറിളിന്റെ സഹായി ആയിട്ടാണ് സിനിമാ പ്രവേശനം. സിറ്റിസെന്‍, തമിഴന്‍, റെഡ്, വില്ലന്‍, അന്യന്‍ എന്നീ ചിത്രങ്ങള്‍ ഈ സമയത്ത് ചെയ്ത ചിത്രങ്ങളാണ്.
2006-ല്‍ കലാപ കാതലന്‍ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര കലാസംവിധായകനായി. ബില്ല, ഏകന്‍, െേവട്ടെക്കാരന്‍, വേലായുധം, വീരം, വേതാളം, ബോഗന്‍, വിവേഗം, സാമി 2 തുടങ്ങി നിരവധി ചിത്രങ്ങള്‍ക്കായി പ്രവര്‍ത്തിച്ചു. സൂര്യ നായകനായ കങ്കുവാ ആണ് വിടാമുയര്‍ച്ചിക്ക് മുമ്പേ മിലന്‍ ചെയ്ത ചിത്രം
മിലന്റെ മൃതദേഹം ചെന്നൈയിലേക്ക് എത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ആരംഭിച്ചതായാണ് വിവരം. ഇതിനായി ഇന്ത്യന്‍ എംബസിയെ സമീപിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഇദ്ദേഹത്തിനു ഭാര്യയും മകളും ഉണ്ട്