ടിക്ടോക് റിയാക്ഷൻസ് വിഡിയോകളിലൂടെ ശ്രദ്ധേയനായ മലയാളി യൂട്യൂബര്‍ ആണ് അര്‍ജുന്‍ സുന്ദരേശന്‍. വെറും ഒരാഴ്ച്ച സമയം കൊണ്ടാണ് ഇന്‍റര്‍നെറ്റില്‍ അര്‍ജുന്‍ തരംഗം സൃഷ്‌ടിച്ചത്. വളരെ സ്വാഭാവികതയോടെ ടിക്ടോക്ക് താരങ്ങളെ റോസ്റ്റ് ചെയ്ത് അതിനോടുള്ള പ്രതികരണം അവതരിപ്പിക്കുകയും ചെയ്‌തിരുന്നു. എന്നാൽ ഇപ്പോൾ യു ട്യൂബില്‍ നിന്ന് തനിക്ക് ഇതുവരെ പണമൊന്നും കിട്ടിയിട്ടില്ലെന്ന് വെളിപ്പെടുത്തിയില്ല എന്ന് തുറന്ന് പറയുകയാണ് അർജുൻ.
10 ലക്ഷം സബ്സ്ക്രൈബേസുമായി ജൈത്രയാത്ര തുടരുകയാണ് അർജുൻ. ‘arjyou’ എന്ന പേരിലുള്ള ചാനലാണ് ഏറെ നേട്ടം കൈവരിച്ചത്. രണ്ടു വർഷത്തിലേറെയായി ചാനൽ നിലവിലുണ്ടെങ്കിലും അടുത്തിടെ ചെയ്ത് ടിക്ടോക് റോസ്റ്റ് - റിയാക്ഷൻ വിഡിയോകളാണ് സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധിക്കപ്പെട്ടത്.എന്നാൽ ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ തന്നെ പലയിടത്തും ല്‍ യു ട്യൂബില്‍ നിന്ന് അര്‍ജുന് ധാരാളം പണം ലഭിച്ചുകാണുമെന്നാണ് ചർച്ചകൾ നടത്തുന്നത്. അതേ സമയം യു ട്യൂബില്‍ നിന്ന് തനിക്ക് ഇതുവരെ പണമൊന്നും കിട്ടിയിട്ടില്ലെന്ന് തുറന്നു പറയുകയാണ് അർജുൻ.
എനിക്ക് യു ട്യൂബില്‍ നിന്ന് ലക്ഷങ്ങള്‍ കിട്ടിയെന്ന തരത്തിലുളള ചര്‍ച്ചകള്‍ കാണാറുണ്ട്. സത്യമായിട്ടും ഇതുവരെ ഒരു പൈസയും കിട്ടിയിട്ടില്ല. യു ട്യൂബില്‍ വീഡിയോ ചെയ്യുന്നവര്‍ക്ക് അത് മനസിലാകും. എന്റെ വീഡിയോകളില്‍ ഉപയോഗിച്ചിട്ടുളള പല മ്യൂസിക്കുകള്‍ക്കും കോപ്പി റൈറ്റുണ്ട്. അതുകൊണ്ട് എനിക്ക് പണം കിട്ടിയാലും കോപ്പി റൈറ്റ് ക്ലെയിമായി അതില്‍ നിന്ന് കുറെയങ്ങ് പോകും. നമ്മുടെ കണ്ടന്റ് മാത്രം ഉള്‍പ്പെടുന്ന വീഡിയോകള്‍ക്കെ വരുമാനം കിട്ടൂ. അതുകൊണ്ട് കണക്കുകൂട്ടി കഷ്ടപ്പെടുന്നവരോടാണ്, സത്യമായിട്ടും എനിക്ക് ഇതുവരെ പണമൊന്നും കിട്ടിയിട്ടില്ല.
ആകെയുളളത് യു ട്യൂബിന്റെ വകയായി കിട്ടിയ സില്‍വര്‍ പ്ലേ ബട്ടനും ഗോള്‍ഡന്‍ പ്ലേ ബട്ടനും മാത്രമാണ്. ഫോളോവേഴ്‌സ് ഒരു ലക്ഷം കടക്കുമ്ബോഴാണ് സില്‍വര്‍. പത്ത് ലക്ഷം കടക്കുമ്ബോള്‍ ഗോള്‍ഡ്. ഡയമണ്ടിലേക്ക് കുറെ ദൂരമുണ്ട്. അതിന് ഒരു കോടി കടക്കണം. ഇത്രയും തന്നെ വലിയ നേട്ടമാണ്. ഇനിയും റോസ്റ്റിങ് മാത്രമായി ചെയ്‌തോണ്ടിരുന്നാല്‍ കാഴ്ചക്കാര്‍ ബോറടിച്ച് റ്റാറ്റാ പറഞ്ഞുപോകും. പോരാത്തതിന് ഇനി ടിക് ടോക്കും ഇല്ല. അതുകൊണ്ട് പുതുമയുളള കണ്ടന്റുകള്‍ നമ്മള്‍ വലവീശിപ്പിടിക്കണം.