കണ്ടം ക്രിക്കറ്റിന്റെ കഥയുമായികമ്മ്യൂണിസ്റ്റ് പച്ച; നായകനായി സക്കറിയ അരങ്ങേറുന്ന ചിത്രത്തിന്റെ പോസ്റ്ററും ഗാനവും പുറത്ത്

Malayalilife
 കണ്ടം ക്രിക്കറ്റിന്റെ കഥയുമായികമ്മ്യൂണിസ്റ്റ് പച്ച; നായകനായി സക്കറിയ അരങ്ങേറുന്ന ചിത്രത്തിന്റെ പോസ്റ്ററും ഗാനവും പുറത്ത്

വാഗത സംവിധായകന്‍ ഷമീം മൊയ്തീന്‍ സംവിധാനം ചെയ്യുന്ന കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ട് അണിയറ പ്രവര്‍ത്തകര്‍. സുഡാനി ഫ്രം നൈജീരിയ, ഹലാല്‍ ലൗ സ്റ്റോറി തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ സക്കറിയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 

ആദ്യ സിനിമയായ സുഡാനി ഫ്രം നൈജീരിയയിലൂടെ ദേശീയ, സംസ്ഥാന അവാര്‍ഡുകള്‍ നേടിയ സംവിധായകനാണ് സക്കറിയ. നാട്ടിന്‍പുറത്തെ കണ്ടം ക്രിക്കറ്റ് കളി പ്രമേയമാക്കി ഒരുങ്ങുന്ന ചിത്രമാണ് കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ. ആഷിഫ് കക്കോടിയാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത്.
ചിത്രത്തില്‍ മലയാളത്തിന്റെ വാനമ്പാടി കെ.എസ് ചിത്ര ആലപിച്ച ഗാനവും പുറത്തിറങ്ങി.ചിത്രത്തിലെ 'അരികിലായി' എന്നു തുടങ്ങുന്ന നിഷാദ് അഹ
മ്മദിന്റെ വരികള്‍ക്ക് ശ്രീഹരി കെ നായരാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.

സക്കറിയ ആദ്യമായി നായകനായി എത്തുന്ന ചിത്രമാണ് ഇത്. വൈറസ്, തമാശ തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ സക്കറിയ അവതരിപ്പിച്ചിട്ടുണ്ട്. ഹരിത പ്രൊഡക്ഷ?ന്‍സി?ന്റെ ബാനറില്‍ സല്‍വാന്‍ ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തില്‍ സക്കറിയയ്ക്ക് പുറമേ അല്‍ത്താഫ് സലിം, നസ്ലിന്‍ ജമീല സലീം, സജിന്‍ ചെറുകയില്‍, സരസ ബാലുശ്ശേരി, രഞ്ജി കണ്‍കോള്‍, വിജിലേഷ്, ബാലന്‍ പാറക്കല്‍, ഷംസുദ്ദീന്‍ മങ്കരത്തൊടി തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കാലികപ്രാധാന്യമുള്ള വിഷയങ്ങളെ സറ്റയറിലൂടെ കൈകാര്യം ചെയ്യുന്ന ചിത്രമായ 'കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ' ജനുവരി ആദ്യം തിയറ്ററുകളിലെത്തും.

നിഷാദ് അഹമ്മദ് എഴുതിയ വരികള്‍ക്ക് ശ്രീഹരി നായര്‍ സംഗീതം പകരുന്നു. ഗോവിന്ദ് വസന്ത, ബെന്നി ഡയാല്‍, ഡി.ജെ ശേഖര്‍, ചിത്ര തുടങ്ങിയവരാണ് ചിത്രത്തിന് വേണ്ടി ?ഗാനമാലപിച്ചിരിക്കുന്നത്. ദേശീയ അവാര്‍ഡ് ജേതാവായ അനീസ് നാടോടി കലാസംവിധാനം ചെയ്യുന്ന ചിത്രത്തി?ന്റെ എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത് നിഷാദ് യൂസുഫാണ്. ഛായാഗ്രഹണം: ഷാഫി കോറോത്ത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഗിരീഷ് അത്തോളി, ലൈന്‍ പ്രൊഡ്യൂസര്‍- ഹാരിസ് ദേശം, വസ്ത്രാലങ്കാരം- ഇര്‍ഷാദ് ചെറുക്കുന്ന്, സൗണ്ട് ഡിസൈന്‍- പി.സി. വിഷ്ണു, മേക്കപ്പ്- റബീഷ് ബാബു പി., ആര്‍ട്ട്‌സ്-അസീസ് കരുവാരക്കുണ്ട്, സ്റ്റില്‍സ്- അമല്‍ സി. സദര്‍, കൊറിയോഗ്രാഫി- ഇംതിയാസ് അബൂബക്കര്‍, വി.എഫ്.എക്‌സ്.- എഗ്ഗ് വൈറ്റ് വി.എഫ്.എസ്., പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- ഹാരിസ് റഹ്മാന്‍, ഡി.ഐ.- മാഗസിന്‍ മീഡിയ, ടൈറ്റില്‍ ഡിസൈന്‍- സീറോ ഉണ്ണി, ഡിസൈന്‍- യെല്ലോ ടൂത്ത്. പി.ആര്‍.ഒ.- എ.എസ്. ദിനേശ്.

Arikilaayi Communist Pacha Adhava Appaa

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES