നടന് അര്‍ബാസ് ഖാന്റെയും കാമുകി ജോര്‍ജിയ ആന്ഡ്രിയാനിയുടെയും വേര്‍പിരിയലാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച. നടി മലൈക അറോറയുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് അര്‍ബാസും ജോര്‍ജിയയും പ്രണയത്തിലായത്. 1998ല്‍ വിവാഹിതരായ അര്‍ബാസും മലൈകയും 2017ലാണ് വേര്‍പിരിഞ്ഞത്. അത് കഴിഞ്ഞ് രണ്ടുവര്‍ഷത്തിന് ശേഷമാണ് അര്‍ബാസ് ജോര്‍ജിയയുമായി പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയത്.
ദീര്‍ഘ നാളത്തെ അഭ്യൂഹങ്ങള്‍ക്ക് ശേഷമായിരുന്നു നടന്റെ വെളിപ്പെടുത്തല്‍. നാല് വര്‍ഷത്തിനിപ്പുറം ആ ബന്ധവും ഉപേക്ഷിച്ചിരിക്കുകയാണ് അര്‍ബാസ് ഖാന്. കഴിഞ്ഞ വര്‍ഷം അര്‍ബാസും ജോര്‍ജിയയും പിരിഞ്ഞതായി കിംവദന്തികള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ 2023 ഏപ്രിലില്‍ ഒരു ഐപിഎല്‍ മത്സരത്തിനിടെ ഇരുവരും ഒരുമിച്ച് എത്തിയതോടെ ആ അഭ്യൂഹങ്ങള്‍ അവസാനിച്ചു. എന്നാല്‍ പിന്നീട് അധികം വേദികളിലൊന്നും ഇരുവരെയും ഒന്നിച്ചു കണ്ടിരുന്നില്ല. ഒടുവില്‍ അടുത്തിടെ നല്കിയ ഒരു അഭിമുഖത്തിലാണ് ജോര്‍ജിയ തങ്ങള്‍ പിരിഞ്ഞതായി വെളിപ്പെടുത്തിയത്.
ഇപ്പോഴിതാ, ജോര്‍ജിയയുമായുള്ള ബന്ധം ഉപേക്ഷിച്ച അര്‍ബാസ് മറ്റൊരു വിവാഹത്തിന് തയ്യാറെടുക്കുന്നു എന്ന വിവരമാണ് പുറത്തുവരുന്നത്.മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഷൂറ ഖാനെ നടന് വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട് . ഡിസംബര്‍ 24 ന് മുംബൈയില്‍ വെച്ച് ഇവരുടെ വിവാഹം നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ ചിത്രമായ പട്ന ശുക്ലയുടെ സെറ്റില്‍ വെച്ചാണ് ഇരുവരും കണ്ടുമുട്ടിയത് എന്നാണ് വിവരം. വിവാഹച്ചടങ്ങില്‍ അടുത്ത സുഹൃത്തുകള്‍ക്കും കുടുംബാംഗങ്ങള്‍ക്കും മാത്രമാണ് ക്ഷണം എന്നാണ് പറയപ്പെടുന്നത്.
ബോളിവുഡിലെ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് ഷൂറ ഖാന്. രവീണ ടണ്ടനും മകള്‍ റാഷ തദാനി എന്നിവരുടെ പേഴ്സണല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് ഷൂറ എന്നും വിവരമുണ്ട്. വിവാഹത്തെക്കുറിച്ച് രണ്ടുപേരും സീരിയസ് ആണെന്നും രണ്ടുപേരും ചേര്‍ന്നെടുത്ത തീരുമാനമാണെന്നും അടുത്ത സുഹൃത്തുക്കളും മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്. വിവാഹം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.