Latest News

വിവാഹത്തിനൊരുങ്ങുന്നു; വെളിപ്പെടുത്തലുകളുമായി അനുഷ്‌ക ഷെട്ടി രംഗത്ത്

Malayalilife
വിവാഹത്തിനൊരുങ്ങുന്നു; വെളിപ്പെടുത്തലുകളുമായി അനുഷ്‌ക ഷെട്ടി രംഗത്ത്

ലയാളികള്‍ ഉള്‍പ്പെടെ നിരവധി ആരാധകരുള്ള നടിയാണ് അനുഷ്‌ക ഷെട്ടി. എപ്പോഴും ഗോസിപ്പ് കോളങ്ങളില്‍ നിറായാറുള്ള താരത്തിന്റെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് വലിയ താല്‍പര്യമാണ്. പലപ്പോഴും നടന്‍ പ്രഭാസുമൊത്താണ് അനുഷ്‌ക ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞിരുന്നത്.  പ്രഭാസുമായി പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നതിനോട് ഒപ്പം തന്നെ ഇരുവരും വിവാഹം കഴിക്കാന്‍ പോകുകയാണെന്ന വാര്‍ത്തകളും പ്രചരിച്ചരുന്നു.

ഇതിന് പിന്നാലെയായാണ് അനുഷ്‌ക മറ്റൊരാളെ വിവാഹം ചെയ്യാന്‍ ഒരുങ്ങുന്നു എന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നത്. മുന്‍ ക്രിക്കറ്റ് താരത്തെ വിവാഹം ചെയ്യാന്‍ പോകുന്നു, സംവിധായകനെയാണ് വിവാഹം ചെയ്യാനൊരുങ്ങുന്നത് എന്നിങ്ങനെയുള്ള വാര്‍ത്തകളാണ് പ്രചരിച്ചത്. ഇതോടെയാണ് താരം പ്രതികരണവുമായെത്തിയത്.

താന്‍ വിവാഹിതയാകാന്‍ ഒരുങ്ങുന്നു എന്ന തരത്തിലുള്ള വാര്‍ത്തകളെല്ലാം തെറ്റാണെന്നാണ് അനുഷ്‌ക പറയുന്നത്. അതേസമയം, അത്തരം വാര്‍ത്തകള്‍ തന്നെ ബാധിക്കില്ലെന്നും അനുഷ്‌ക പറയുന്നുണ്ട്. എന്തുകൊണ്ടാണ് തന്റെ വിവാഹം മറ്റുള്ളവര്‍ക്ക് ഇത്ര വലിയ കാര്യമാകുന്നതെന്നും അനുഷ്‌ക ചോദിക്കുന്നു. പ്രണയം ആര്‍ക്കും ഒളിപ്പിച്ചു വയ്ക്കാനാകില്ലെന്നും എങ്ങനെയാണ് കല്യാണ വിവരം മറച്ചു വയ്ക്കുകയെന്നും അനുഷ്‌ക ചോദിക്കുന്നു. മാത്രമല്ല തന്റെ സ്വകാര്യതയിലേക്ക് ആരും കടന്നു കയറുന്നത് തനിക്ക് ഇഷ്ടമല്ലെന്നും അനുഷ്‌ക വ്യക്തമാക്കുന്നു. വിവാഹം എന്നത് പവിത്രമായ കാര്യമാണെന്നും മറ്റുള്ളവര്‍ക്ക് അതെത്ര പ്രധാനപ്പെട്ടതാണോ അത്ര തന്നെ തനിക്കും പ്രധാനപ്പെട്ടതാണെന്നും അനുഷ്‌ക പറയുന്നു. അത് നടക്കുമ്പോള്‍ എല്ലാവരും അറിയുമെന്നും താരം വ്യക്തമാക്കി.

കൂടാതെ തനിക്ക് സന്തോഷം ലഭിക്കുന്ന കാര്യങ്ങള്‍ ഒളിപ്പിച്ച് വയ്ക്കുന്ന സ്വഭാവമില്ല. വിവാഹം കഴിക്കുമ്പോള്‍ താന്‍ തന്നെ പരസ്യമായി പ്രഖ്യാപിക്കുമെന്നും തന്നോട് നേരിട്ട് ചോദിച്ചാല്‍ മറുപടി പറയാന്‍ തയ്യാറാണെന്നും അനുഷ്‌ക പറയുന്നു.








 

Read more topics: # Anushka shetty will ,# going to married
Anushka shetty will going to married

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES