Latest News

മിന്നൽ മുരളിക്ക് മുൻപ് യൂടൂബിൽ തരംഗമായി മറ്റൊരു സൂപ്പർ ഹീറോ

Malayalilife
മിന്നൽ മുരളിക്ക് മുൻപ് യൂടൂബിൽ തരംഗമായി മറ്റൊരു സൂപ്പർ ഹീറോ

മിന്നൽ മുരളിക്ക് മുൻപ് വൻ വരവ് അറിച്ചു കൊണ്ട് നാടൻ സൂപ്പർ ഹീറോ പൈലോ ചാച്ചി. ബഡ്ജറ്റ് ലാബ് പ്രൊഡക്ഷന്റെ ബാനറിൽ ബിബിൻ ആന്റണി സംവിധാനം ചെയ്ത പൈലോ ക്യാൻ എന്ന ഷോർട്ട് ഫിലിം ആണ് ഇപ്പോൾ എല്ലാവരുടെയും ചർച്ച വിഷയം . മികച്ച അവതരണവും റീയലിസ്റ്റിക്ക് മേക്കിങ്  അതുപോലെ തന്നെ മലയാള സിനിമയിൽ പോലും ചെയ്യാത്ത രീതിയിലുള്ള വിഷ്യൽ ട്രീറ്റ്‌മെന്റ് എല്ലാം പൈലോ ക്യാൻ ഒരു ഷോർട്ട് ഫിലിം അനുഭവത്തിന് മുകളിലായി സിനിമാറ്റിക് ഫീൽ തന്നെ തരുന്നു.

റാം കുമാർ, ഹമീർ കല്യാണി, ഉണ്ണി, ആൻസമ്മ മാത്യു, ഗീതു ശരത്ത്, ശിവാനി ശരത്ത്, അർജുൻ പി നാഥ്, റ്റിസ് എന്നിവരാണ്‌ പ്രധാന താരങ്ങൾ. മലയാള സിനിമയിലേക്ക് നിരവധി അവസരങ്ങൾ തുറന്നു കൊണ്ട് ബജറ്റ് ലാബ് സങ്കടിപ്പിച്ച ഷോർട്ട് ഫിലിം പ്രൊഡക്ഷൻ കോണ്ടസ്റ്റ് സീസൺ 4 ലെ വിജയിയാണ് ബിബിൻ ആന്റണി. സൂപ്പർ ഹീറോകൾ ഏതു പ്രായത്തിൽ ഉള്ള ആളുകൾക്കും ഇഷ്ടമാകുന്ന പ്രമേയം ആണെന്നും അതുകൊണ്ട് തന്നെയാണ് നാടൻ സൂപ്പർ ഹീറോയെ പൈലോകാനിലൂടെ അവതരിപ്പിച്ചത് എന്നും അണിയറ പ്രവർത്തകർ പറയുന്നു. 

Another superhero who made waves on YouTube before Lightning Flames

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES