ഗായകനും എഴുത്തുകാരനും നടനുമായ കെന്നി റോജേഴ്സ് വിടവാങ്ങി. അമേരിക്കന്‍ സംഗീതഞ്ജനായ അദ്ദേഹത്തിന് (81) വയസ്സായിരുന്നു. കുടുംബാങ്ങളായിരുന്നു അദ്ദേഹത്തിന്റെ മരണ വാര്‍ത്ത് പുറത്ത് വിട്ടത്. ശവസംസ്‌കാര ചടങ്ങുകള്‍ കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ സ്വകാര്യമായി നടത്താനാണ് തീരുമാനം എന്ന് ബന്ധുക്കള്‍ അറിയിച്ചു. കെന്നിയുടെ ദി ഗാംബ്ലര്‍, ലേഡി, ഐലന്‍ഡ്സ് ഇന്‍ സ്ട്രീം, ഷീ ബിലീവ്സ് ഇന്‍ മീ, ത്രൂ ദ ഇയേഴ്സ് തുടങ്ങിയ ഗാനങ്ങള്‍ ഏറെ ശ്രദ്ധ നേടിയുരുന്നവയായിരുന്നു
. 6 പതിറ്റാണ്ട് നീണ്ട കലാജീവിതമാണ് ഇപ്പോള്‍ അസ്തമിച്ചിരിക്കുന്നത്. എണ്‍പതുകളില്‍ ഏറെ തിളങ്ങി നിന്നിരുന്ന കലാകാരനായിരുന്നു അദ്ദേഹം. കെന്നി റോജേഴ്‌സിന് മൂന്ന് തവണ ഗ്രാമി പുരസ്‌കാരം ലഭിച്ചിരുന്നു. 2015ല്‍ അദ്ദേഹം വിടപറയല്‍ സംഗീത പര്യടനം ആരംഭിച്ചിരുന്നെങ്കിലും അത് 3 വര്‍ഷത്തിന് ശേഷം പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ടിരുന്നു. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നായിരുന്നു അദ്ദേഹം പര്യടനം അവസാനിപ്പിച്ചത്.