സിനിമ പ്രേമികള്‍ വന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജവാന്‍. ഷാരൂഖ് ഖാന്‍ നായകനായി എത്തുന്ന ചിത്രം എന്ന നിലയിലും തമിഴ് സംവിധായകന്‍ അറ്റ്‌ലീയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം എന്ന നിലയിലും സിനിമക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍ താരയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം എന്ന നിലയിലും ജവാനായി കാത്തിരിക്കുകയാണ് സിനിമ പ്രേമികള്‍. ഇപ്പോളിതാ ചിത്രത്തില്‍ വമ്പന്‍ താരനിര അണിനിരക്കുമെന്നാണ് സൂചന.
ജവാനില്‍ അല്ലു അര്‍ജുന്‍ അതിഥിവേഷത്തിലെത്തും. ഒദ്യോഗികമായി താരം കരാറില്‍ ഒപ്പിട്ടെന്നാണ് റിപ്പോര്‍ട്ട്. 10 മുതല്‍ 20 മിനിറ്റ് ദൈര്‍ഘ്യമുളള വേഷമായിരിക്കും നടന്‍ ചെയ്യുക. അല്ലു അര്‍ജുന്റെ ആദ്യ ഹിന്ദി ചിത്രമാണിത്.
ദീപിക പദുകോണും ഒരു അതിഥി വേഷത്തില്‍ എത്തുന്നുണ്ടെന്നാണ് നേരത്തെ വന്ന റിപ്പോര്‍ട്ട്. നയന്‍താര അന്വേഷണ ഉദ്യോഗസ്ഥയായും ഷാരൂഖ് ഖാന്‍ ഇരട്ടവേഷത്തിലുമാണ് എത്തുന്നതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. വിജയ് സേതുപതിയും ചിത്രത്തിലുണ്ട്. 'ജവാന്റെ' ഒടിടി റൈറ്റ്സ് നെറ്റ്ഫ്ലിക്സ് 120 കോടി രൂപയ്ക്ക് സ്വന്തമാക്കിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധാണ്. റെഡ് ചില്ലിസ് എന്റര്‍ടൈന്‍മെന്റ് ബാനറില്‍ ഗൗരി ഖാന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസ് ആയി എത്തുന്ന 'ജവാന്റെ' റിലീസ് ജൂണ്‍ രണ്ട് ആണ്.