തെന്നിന്ത്യന്‍ താരം രശ്മിക മന്ദാനയുടേതെന്ന പേരില്‍ പുറത്തിറങ്ങിയ ഡീപ് ഫേക്ക് വീഡിയോയെക്കുറിച്ചുള്ള പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ ബോളിവുഡ് താരത്തിന്റെ ഡീപ് ഫേക്ക് വീഡിയോയും പുറത്ത്. യുവതാരം ആലിയ ഭട്ടിന്റെ ഡീപ്ഫേക്ക് വീഡിയോ ആണ് പ്രചരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോയില്‍ ആലിയയുടെ മുഖം മറ്റൊരു സ്ത്രീയുടെ മുഖത്തില്‍ എഡിറ്റ് ചെയ്ത് ചേര്‍ത്തിരിക്കുകയാണ്. വീഡിയോയെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി.
നേരത്തെ രശ്മികയുടെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ കേന്ദ്ര ഐ.ടി മന്ത്രാലയം സംഭവത്തില്‍ നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഡീപ് ഫേക്കുകള്‍ നീക്കം ചെയ്യാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകള്‍ മതിയായ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര ഐ,ടി മന്ത്രി അശ്വനി വൈഷ്ണവ് ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഡീപ് ഫേക്കിനെതിരെ രംഗത്തെത്തി. ഡീപ് ഫേക്കുകളുടെ ഭീഷണിയെക്കുറിച്ച് മാദ്ധ്യമങ്ങള്‍ ജനങ്ങളെ ബോധവത്കരിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു.
ഗ്ലാമറസ് ധരിച്ച് ഒരു ലിഫ്ടിലേക്ക് ഓടിക്കയറുന്ന രശ്മികയുടെ വീഡിയോ എന്ന രീതിയിലായിരുന്നു ദൃശ്യങ്ങള്‍ പ്രചരിച്ചത്. സംഭവത്തില്‍ പ്രതികരണവുമായി അമിതാഭ് ബച്ചന് ഉള്‍പ്പെടെയുള്ള താരങ്ങള്‍ രംഗത്തെത്തി. . ഇതിന് പിന്നാലെ കജോളിന്റെ എ.ഐ ജനേററ്റഡ് വീഡിയോയും ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ടിക്ക് ടോക്കില്‍ ക്ലിപ്പ് പങ്കിട്ട റോസി ബ്രീനയുടെ വീഡിയോയില്‍ കാജോളിന്റെ മുഖം മോര്‍ഫ് ചെയ്ത വീഡിയോ ആണ് പുറത്തുവന്നത്. കജോള്‍ വസ്ത്രം മാറുന്ന വീഡിയോ എന്ന പേരിലാണ് വീഡിയോ പ്രചരിച്ചത്. ഇതിന് പിന്നാലെ ഡീപ് ഫേക്കില്‍ പ്രത്യക്ഷപ്പെടുന്ന താരങ്ങളുടെ പട്ടിക നീളുകയാണ്.
അതേസമയം വാസന് ബാല സംവിധാനം ചെയ്യുന്ന ജിഗ്ര എന്ന ആക്ഷന്‍ ചിത്രത്തിന്റെ തിരക്കിലാണ് ആലിയ ഭട്ട്. ആലിയയും കരണ്‍ ജോഹറും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. കരണ്‍ ജോഹറിന്റെ റോക്കി ഔര്‍ റാണി കി പ്രേം കഹാനി എന്ന ചിത്രത്തില്‍ രണ്‍വീര്‍ സിംഗിനൊപ്പമാണ് ആലിയ അവസാനം അഭിനയിച്ചത്.കജോളിന്റെ എഐ ജനറേറ്റഡ് വീഡിയോകുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്,