Latest News

അടുത്ത ഫ്‌ളാറ്റിന്റെ ടെറസില്‍ ഒളിഞ്ഞിരുന്ന് ആലിയയുടെ ഫോട്ടോ എടുത്തു;താന്‍ വീടിനകത്ത് ഇരിക്കുന്ന ചിത്രങ്ങള്‍ പകര്‍ത്തിയവര്‍ക്കെതിരെ കേസ്  കൊടുത്ത് നടി; സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് പ്രതികരിച്ച് നടി

Malayalilife
 അടുത്ത ഫ്‌ളാറ്റിന്റെ ടെറസില്‍ ഒളിഞ്ഞിരുന്ന് ആലിയയുടെ ഫോട്ടോ എടുത്തു;താന്‍ വീടിനകത്ത് ഇരിക്കുന്ന ചിത്രങ്ങള്‍ പകര്‍ത്തിയവര്‍ക്കെതിരെ കേസ്  കൊടുത്ത് നടി; സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് പ്രതികരിച്ച് നടി

വീട്ടിനുള്ളില്‍ തന്റെ ഫോട്ടോ അനുവാദമില്ലാതെ എടുത്ത പാപ്പരാസികള്‍ക്കെതിരേ ബോളിവുഡ് നടി ആലിയ ഭട്ട്. സമീപത്തെ വീടിന്റെ ടെറസില്‍ നിന്ന് രണ്ട് പേര്‍ തന്റെ  ചിത്രമെടുത്തെന്നും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും ആലിയ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു. മുംബൈ പോലീസിനെ ടാഗ് ചെയ്താണ് താരത്തിന്റെ സ്റ്റോറി.

തൊട്ടടുത്ത ഫ്ളാറ്റിന്റെ ടെറസില്‍ ഒളിച്ചിരുന്നാണ് ചിലര്‍ ആലിയയുടെ വീടിനകത്തുള്ള ചിത്രങ്ങള്‍ പകര്‍ത്തിയത്. നടിയോട് പരാതി നല്‍കാന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.ആലിയയുടെ പിആര്‍ ടീം ഫോട്ടോയെടുത്ത ഓണ്‍ലൈന്‍ പോര്‍ട്ടലുമായി ആശയവിനിമയം നടത്തുകയാണെന്നും അതിന് ശേഷം പരാതി നല്‍കാമെന്നും നടി മറുപടി നല്‍കിയതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

വീഡിയോസ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമെന്ന് ചൂണ്ടിക്കാട്ടി താരം ഇന്‍സ്റ്റഗ്രാമില്‍ പ്രതിഷേധ പോസ്റ്റ് ഇട്ടതോടെ ബോളിവുഡ് താരങ്ങള്‍ ഒന്നടങ്കം ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തിയിരുന്നു. മുംബൈ പൊലീസിനെ ടാഗ് ചെയ്തായിരുന്നു ആലിയ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ഇട്ടത്.
വീട്ടില്‍ ഇരിക്കുമ്പോള്‍ ആരോ തന്നെ നിരീക്ഷിക്കുന്നതായി തോന്നി. നോക്കിയപ്പോള്‍ അടുത്ത കെട്ടിടത്തിന്റെ ടെറസില്‍ ക്യാമറയുമായി രണ്ട് പേരെ കണ്ടു. ഇത് ഒരാളുടെ സ്വകാര്യതയിലേക്കുള്ള കടുത്ത കടന്നുകയറ്റമാണ്. നിങ്ങള്‍ക്ക് മറികടക്കാന്‍ കഴിയാത്ത ഒരു വരയുണ്ടെന്നും ആലിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു.

ആലിയ ഭട്ടിന്റെ അമ്മയും സഹോദരിയും അടക്കമുള്ള ഇതിനെതിരെ രംഗത്ത് വന്നിരുന്നു. കൂടാതെ, ജാന്‍വി കപൂര്‍, അര്‍ജുന്‍ കപൂര്‍, അനൂഷ്‌ക ശര്‍മ എന്നിവരും ആലിയ പിന്തുണയുമായി എത്തുകയായിരുന്നു. മകള്‍ റാഹയുടെ ചിത്രം എടുക്കരുതെന്ന് ആലിയയും രണ്‍ബീറും നേരത്തെ പാപ്പരാസികളോട് അഭ്യര്‍ഥിച്ചിരുന്നു.

Read more topics: # ആലിയ ഭട്ട്.
Alia Bhatt blasts paparazzi for taking photos of her at home

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES