മലയാളികളുടെ പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് അജു വര്‍ഗീസ്. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിച്ചിരുന്നു. എന്നാൽ ഇപ്പോൾ ശയനപ്രദക്ഷിണം നടത്തിയപ്പോൾ തനിക്കു പറ്റിയ അമളി തുറന്ന് പറയുകയാണ് അജു വര്‍ഗീസ്. ഒരു വിഡിയോയിലൂടെ അജു പങ്കുവച്ചിരിക്കുന്നത് ‘ആദ്യരാത്രി’ എന്ന സിനിമയിലെ ഒരു രംഗമാണ്. ”എന്റെ ആദ്യത്തേതും അവസാനത്തെയും ശയനപ്രദക്ഷിണ ശ്രമം” എന്ന അടിക്കുറിപ്പുള്ള വിഡിയോയില്‍ ഒരു ട്വിസ്റ്റും കാണാൻ സാധിക്കുന്നു.
ഈ ശയനപ്രദക്ഷിണത്തിനിടെ ആളിടപ്പെട്ടിട്ടില്ലായിരുന്നെങ്കില്‍ ‘ആദ്യരാത്രി’യുടെ ക്ലൈമാക്‌സ് തന്നെ മാറിയേനെ എന്ന് സൂചിപ്പിക്കുന്നതാണ് വിഡിയോയില്‍ കാണാനാവുക.ആക്‌ഷന്‍ പറഞ്ഞ ഉടൻ തന്നെ അജു ശയനപ്രദക്ഷിണം ആരംഭിച്ചിരുന്നു. എന്നാല്‍ അധികം ഉരുളുന്നതിന് മുമ്പേ തന്നെ അപ്രതീക്ഷിതമായാണ് ഉടുത്ത മുണ്ട് അഴിഞ്ഞു പോയത്. എന്നാൽ അജുവിന് രക്ഷകനായി എത്തിയത് കൂടെയുള്ളയാള്‍ ആയിരുന്നു. ആ രംഗത്തിന്റെ ക്ലൈമാക്‌സ് സമയോചിതമായി ഇടപ്പെട്ടത് കൊണ്ട് തന്നെ മറ്റൊന്ന് ആവാതിരിക്കാന്‍ കഴിഞ്ഞു. രസകരമായ കമന്റുകളുമായി വിഡിയോയ്ക്ക് ചുവടെ നിരവധി ആരാധകരാണ് രംഗത്തെത്തിയത്.
അജു വര്‍ഗീസിനൊപ്പം ആദ്യരാത്രി എന്ന സിനിമയിൽ ബിജു മേനോന്‍, അനശ്വര രാജന്‍ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയിരുന്നു. ചിത്രത്തില്‍ അജു നാട്ടിലെ പ്രമാണിയായ കുഞ്ഞുമോന്‍ പുത്തന്‍പുരയ്ക്കല്‍ എന്ന കഥാപാത്രമായാണ് വേഷമിട്ടത്. ജിബു ജേക്കബ് ആയിരുന്നു സംവിധാനം നിർവഹിച്ചത്.