ബോളിവുഡ് താരദമ്പതികളായ ഐശ്വര്യ റായ് ബച്ചനും അഭിഷേക് ബച്ചനും വേര്‍പിരിയുന്നു എന്ന അഭ്യൂഹങ്ങള്‍ പരക്കാന്‍ തുടങ്ങിയിട്ട് ഏറെ നാളായി. വേര്‍പിരിയല്‍ കിംവദന്തികള്‍ക്കിടയില്‍, അഭിഷേകും അമിതാഭ് ബച്ചനും ജയ ബച്ചനുമെല്ലാം താമസിക്കുന്ന മുംബൈ ജുഹുവിലെ ജല്‍സയില്‍ ഐശ്വര്യ റായ് എത്തിയതിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് ശ്രദ്ധ നേടുന്നത്.
അമ്മയ്ക്കും മകള്‍ ആരാധ്യയ്ക്കുമൊപ്പമാണ് ഐശ്വര്യ ജല്‍സയിലെത്തിയത്.
വീഡിയോയില്‍ ഐശ്വര്യയും ആരാധ്യയും കാറില്‍ നിന്ന് ഇറങ്ങുന്നത് കാണാം. ഐശ്വര്യ ഒലീവ് പച്ച നിറത്തിലുള്ള വസ്ത്രമാണ് ധരിച്ചിരിക്കുന്നത്, സ്‌കൂള്‍ യൂണിഫോമിലാണ് ആരാധ്യ.
കുറച്ചേറെ നാളുകളായി ഐശ്വര്യ ബച്ചന്‍ കുടുംബത്തില്‍ നിന്നും പിരിഞ്ഞ് അമ്മയ്ക്ക് ഒപ്പം മുംബൈയിലെ ഫ്‌ളാറ്റിലാണ് താമസമെന്ന് അഭ്യൂഹമുണ്ട്.
അടുത്തിടെ നടന്ന അംബാനി വിവാഹത്തില്‍ ഐശ്വര്യ- അഭിഷേക് ദമ്പതികള്‍ മാധ്യമങ്ങള്‍ക്ക് വെവ്വേറെ പോസ് ചെയ്തതോടെയാണ് ഐശ്വര്യയുടെയും അഭിഷേകിന്റെയും വേര്‍പിരിയലിനെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ശക്തിപ്പെട്ടത്.
ഐശ്വര്യ ആരാധ്യയ്ക്കൊപ്പം ഫോട്ടോകള്‍ക്ക് പോസ് ചെയ്തപ്പോള്‍, അഭിഷേക് തന്റെ മാതാപിതാക്കളായ അമിതാഭ്, ജയ ബച്ചന്‍, സഹോദരി ശ്വേത ബച്ചന്റെ കുടുംബം എന്നിവര്‍ക്കൊപ്പമാണ് ചിത്രങ്ങള്‍ക്കായി പോസ് ചെയ്തത്. അംബാനി വിവാഹത്തിനു പിന്നാലെ, ഐശ്വര്യയും ആരാധ്യയും അഭിഷേകില്ലാതെ അവധിക്കാലം ആഘോഷിക്കാന്‍ ന്യൂയോര്‍ക്കിലേക്ക് പോയി.
ഗുരു, ധൂം 2, രാവണ്‍ തുടങ്ങിയ ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ച ഐശ്വര്യയും അഭിഷേകും 2007-ല്‍ വിവാഹിതരായി. 2011-ലാണ് മകള്‍ ആരാധ്യ ജനിച്ചത്.