Latest News

ശരിക്കും തങ്ങൾ ഒന്നിക്കേണ്ടവർ അല്ലെന്ന് പോലും ചിന്തിച്ച് പോയി; വിവാഹത്തെ കുറിച്ച് പറഞ്ഞ് നടി ഉത്തര ഉണ്ണി

Malayalilife
ശരിക്കും തങ്ങൾ ഒന്നിക്കേണ്ടവർ അല്ലെന്ന് പോലും ചിന്തിച്ച് പോയി; വിവാഹത്തെ കുറിച്ച് പറഞ്ഞ് നടി ഉത്തര ഉണ്ണി

ലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ അഭിനേത്രിയാണ് ഊര്‍മ്മിള ഉണ്ണി. നെഗറ്റീവും പോസിറ്റീവുമായ നിരവധി കഥാപാത്രങ്ങള്‍ ഊര്‍മ്മിള ഉണ്ണി അഭിനയിച്ച് ഫലിപ്പിച്ചിട്ടുണ്ട്. നീണ്ട മുടിയും വിടര്‍ന്ന കണ്ണുകളുമുളള ഊര്‍മ്മിളയെ മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാകില്ല. മിനിസ്‌ക്രീനിലും ബിഗ്ബസ്‌ക്രീനിലും ഊര്‍മ്മിള നിറഞ്ഞു നിന്നിരുന്നു. താരത്തിന്റെ മകള്‍ ഉത്തരയും അഭിനയത്തിലൂടെയും നൃത്തത്തിലൂടെയും മലയാളികള്‍ക്ക് പരിചിതമാണ്. സോഷ്യല്‍ മീഡിയയില്‍ സജീവയായ താരം നിരവധി സീരിയലുകളിലും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. അടുത്തിടെയാണ് താരപുത്രിയുടെ വിവാഹം നടന്നത്. എന്നാൽ ഇപ്പോൾ  വിവാഹത്തിന് പിന്നാലെ ഉത്തര സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

ശരിക്കും തങ്ങൾ ഒന്നിക്കേണ്ടവർ അല്ലെന്ന് പോലും ചിന്തിച്ച് പോയിരുന്നു. എല്ലാത്തിനും ഒരു സമയമുണ്ട് എന്ന പ്രപഞ്ച സത്യത്തിൽ ഞാനിപ്പോൾ വിശ്വസിയ്ക്കുന്നു. കഴിഞ്ഞ വർഷം ഇതേ തിയ്യതിയിൽ ഞങ്ങൾ വിവാഹിതരാവേണ്ടതായിരുന്നു.അപ്പോഴാണ് കൊവിഡ് 19 എന്ന മഹാമാരി വന്നതും, ലോകം മുഴുവൻ അടച്ചു പൂട്ടിയതും. ഞങ്ങൾക്ക് വിഷമം തോന്നി. ക്ഷേത്രങ്ങൾ അടച്ചതോടെ സാധാരണ രീതിയിൽ വിവാഹം ചെയ്യാൻ കഴിയാത്തതിൽ നിരാശ തോന്നി. വിധിയെ പഴിച്ചു.

ഞങ്ങൾ പരസ്പരം ഒന്നിക്കാൻ പാടില്ലാത്തതിന്റെ സൂചനയാണോ ഇതൊക്കെ എന്ന് വരെ ചിന്തിച്ചു പോയി. കൃത്യം ഒരു വർഷത്തിന് ശേഷം, അതേ ദിവസം ഞങ്ങൾ നൂറ് മടങ്ങ് അധികം സന്തോഷിച്ചു. സ്‌നേഹം ഒരു പുഷ്പം പോലെ വിരിഞ്ഞു മരം പോലെ വളർന്നു വേരുകൾ പോലെ ശക്തിപ്പെട്ടു എന്ത് എപ്പോൾ സംഭവിച്ചാലും എല്ലാം നല്ലതിന് വേണ്ടി മാത്രമാണെന്നും ഉത്തര ഉണ്ണി ഇൻസ്റ്റാഗ്രാമിൽ  കുറിച്ചു.
 

Actress uthara unni words about marriage

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES