'ഒരു പരിധിക്കപ്പുറം ഞാൻ സിനിമയില്‍ സുഹൃത്ത് ബന്ധങ്ങള്‍ കാത്ത് സൂക്ഷിക്കാറില്ല': ഉർവശി

Malayalilife
topbanner
'ഒരു പരിധിക്കപ്പുറം ഞാൻ  സിനിമയില്‍ സുഹൃത്ത് ബന്ധങ്ങള്‍ കാത്ത്  സൂക്ഷിക്കാറില്ല': ഉർവശി

ലയാള സിനിമയിൽ സജീവമായ താരമാണ് നടി ഉർവശി. നിരവധി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാനും താരത്തിന് സാധിച്ചു. മികച്ച പ്രകടനമാണ് നടി ഹാസ്യ വേഷങ്ങളിലും സീരിയസ് റോളുകളിലുമെല്ലാം കാഴ്‌ചവയ്ക്കുന്നത്.ഈ വര്‍ഷമാദ്യം പ്രദർശനത്തിന് എത്തിയ  വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലെ ഉര്‍വ്വശിയുടെ പ്രകടനം ഏറെ പ്രേക്ഷക പ്രശംസ നേടുകയും ചെയ്തിരുന്നു.എന്നാൽ ഇപ്പോൾ  സിനിമയിലെ സൗഹൃദങ്ങളെ കുറിച്ച് ഉര്‍വ്വശി പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍  ചർച്ചയാകുന്നത്.

"സിനിമയില്‍ നിന്ന് നമുക്ക് അങ്ങനെ നിരന്തരമായ ഒരു സൗഹൃദം വേണമെന്ന് പ്രതീക്ഷിക്കാന്‍ പറ്റില്ല. കാരണം ചിലര്‍ കുറച്ചുനാള്‍ സിനിമയിലുണ്ടാകും, അല്ലേല്‍ അവര്‍ സിനിമ വിട്ടിട്ട് മറ്റൊരു മേഖലയിലേക്ക് പോകും, ചിലര്‍ സജീവമല്ലാതായി പോകും. വളരെ അപൂര്‍വ്വ ബന്ധങ്ങള്‍ മാത്രമാണ് നിലനില്‍ക്കുന്നത്. എന്റെ സഹപ്രവര്‍ത്തകര്‍ ആയിട്ടുളള നടിമാര്‍ കുറെപേരുണ്ട്. എപ്പോഴും വിളിക്കുകയും സംസാരിക്കുകയും ചെയ്യുന്നവരുണ്ട്. പക്ഷേ അതിനൊക്കെ പരിമിതികള്‍ ഉണ്ട്.

അത് എന്തുകൊണ്ടാണ് എന്ന് എനിക്കറിയില്ല. നമ്മള്‍ എല്ലാരും ഇവിടെ നില്‍ക്കുമ്പോള്‍ കാണുകയും വിളിക്കുകയുമൊക്കെ ചെയ്യും. പക്ഷേ നമ്മുടെ ഡീപ് ആയുളള സ്വകാര്യത ചര്‍ച്ച ചെയ്യാനുളള സൗഹൃദങ്ങള്‍ വളരെ കുറവായിരിക്കും. നമ്മുടെ കാര്യങ്ങളിലോട്ട് അവരെ ഉള്‍പ്പെടുത്താന്‍ നമുക്ക് മടിയാണ്. ഒരു പരിധിക്കപ്പുറമുളള കാര്യങ്ങളില്‍ നമ്മള്‍ അങ്ങനെ അവരെ ഇടപെടുത്താറില്ല. അതുകൊണ്ട് നമുക്കും അവരുടെ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വെയ്ക്കാന്‍ കഴിയില്ല. അങ്ങനെയാണ് സിനിമയിലെ സുഹൃത്ത് ബന്ധങ്ങള്‍, ഉര്‍വ്വശി പറഞ്ഞു. അതേസമയം നാദിര്‍ഷ സംവിധാനം ചെയ്യുന്ന കേശു ഈ വീടിന്റെ നാഥന്‍ ആണ് ഉര്‍വ്വശിയുടെ പുതിയ മലയാള ചിത്രം. ദിലീപാണ് ചിത്രത്തില്‍ നായക വേഷത്തില്‍ എത്തുന്നത്.

Actress urvashi words about friends in cinema industry

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES