Latest News

തെന്നിന്ത്യൻ നടി തമന്ന ഭാട്ടിയയ്ക്ക് കോവിഡ്; ആശുപത്രിയിലെന്ന് റിപ്പോർട്ട്

Malayalilife
തെന്നിന്ത്യൻ നടി തമന്ന ഭാട്ടിയയ്ക്ക് കോവിഡ്; ആശുപത്രിയിലെന്ന് റിപ്പോർട്ട്

തെന്നിന്ത്യൻ നടി തമന്ന ഭാട്ടിയയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി റിപ്പോർട്ട്.  ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലാണ് താരം  ചികിത്സയിൽ കഴിയുകയെന്നാണ് പുറത്ത് വന്നിരിക്കുന്ന വിവരം.  വെബ് സീരീസിന്റെ ഷൂട്ടിങ് ഹൈദരാബാദിൽ നടക്കുന്നതിനിടെ അസ്വസ്ഥതകൾ ഉണ്ടായതിനെ  ആശുപത്രിയിൽ എത്തുകയായിരുന്നു താരം. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ് വരുകയാണ് താരം. 

 തമന്നയുടെ അച്ഛനും അമ്മയ്ക്കും ഓ​ഗസ്റ്റിൽ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.  ഈ വിവരം സോഷ്യൽ മീഡിയയിലൂടെ നടി തന്നെയാണ്  അന്ന് അറിയിച്ചത്.  വളരെ ചെറിയ ലക്ഷണങ്ങൾ കണ്ടപ്പോൾ തന്നെ അച്ഛനെയും  അമ്മയെയും  ടെസ്റ്റിന് വിധേയരാക്കിയിരുന്നു. അന്ന് താൻ സുരക്ഷിതയാണെന്നും തമന്ന പോസ്റ്റിലൂടെ വെളിപ്പെടുത്തിയിരുന്നു. 

 ട്വിറ്ററിലൂടെയായിരുന്നു തനിക്ക് കോവിഡ് ബാധിച്ചു എന്നുള്ള വിവരം താരം ഏവരെയും അറിയിച്ചിരുന്നത്.  സോ ഫാർ, ചാന്ദ് സാ റോഷൻ ചെഹരാ എന്നീ ഹിന്ദി സിനിമകളിലൂടെയാണ് അഭിനയ ജീവിതത്തിന് താരം തുടക്കം കുറിക്കുന്നത്. തുടർന്നായിരുന്നു തമിഴ്, തെലുങ്ക് ചലച്ചിത്രങ്ങളിൽ താരം സജീവമായതും. 

Actress thamanna bhattiya tested covd positive

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES