Latest News

ആളുകള്‍ എന്ത് വിചാരിക്കുമെന്ന് ഞാന്‍ ഒരിക്കലും ചിന്തിച്ചിട്ടില്ല; അവരുടെ ഉള്ളിലെ തീ എനിക്ക് തീപ്പൊരിയായിട്ടാണ് നല്‍കുന്നത്; സിനിമ ജീവിതത്തെ കുറിച്ച് പറഞ്ഞ് ശ്വേതാ മേനോൻ

Malayalilife
 ആളുകള്‍ എന്ത് വിചാരിക്കുമെന്ന് ഞാന്‍ ഒരിക്കലും ചിന്തിച്ചിട്ടില്ല; അവരുടെ ഉള്ളിലെ തീ എനിക്ക് തീപ്പൊരിയായിട്ടാണ് നല്‍കുന്നത്; സിനിമ ജീവിതത്തെ കുറിച്ച് പറഞ്ഞ് ശ്വേതാ മേനോൻ

വിവിധ ഭാഷകളിലായി നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ അഭിനേത്രിയാണ് ശ്വേതാ മേനോൻ. മലയാളം, ഹിന്ദി, കന്നഡ, തമിഴ് തെലുങ്ക് തുടങ്ങിയ ഭാഷകളില്‍ നിരവധി ചിത്രങ്ങളില്‍ ശ്വേത അഭിനയിച്ചു. ഇപ്പഴും റിയാലിറ്റി ഷോകളില്‍ ജഡ്ജിയായും മത്സരാര്‍ത്ഥിയായും ബിഗ്‌സ്‌ക്രീനിലും മിനിസ്‌ക്രീനിലും ശ്വേത സജീവമാണ്.  താരം തന്റെ അഭിനയ ജീവിതത്തിന്റെ മുപ്പത് വർഷം ആഘോഷമാക്കുകയാണ്. എന്നാൽ ഇപ്പോൾ താരം തന്റെ സിനിമ കരിയറിലെ തന്നെ വിശേഷങ്ങൾ എല്ലാം തന്നെ തുറന്ന് പറയുകയാണ്.

മുപ്പത് വര്‍ഷങ്ങള്‍ കടന്ന് പോയിരിക്കുകയാണ്. എന്റെ കരിയര്‍ ആരംഭിച്ചത് ഇന്നലെ ആണെന്നാണ് എനിക്ക് തോന്നുന്നത്. ഞാന്‍ ഒരിക്കലും കാര്യങ്ങള്‍ പ്ലാന്‍ ചെയ്യുന്ന ആളല്ല. ഞാന്‍ സിനിമാ പശ്ചാത്തലത്തില്‍ നിന്നല്ല വന്നത്. ഒരുക്കമില്ലാതെയാണ് സിനിമയിലേക്ക് വന്നത്, എന്റെ നാളെ എന്താണെന്ന് എനിക്കറിയില്ല. പക്ഷെ ഞാന്‍ ഭാഗ്യവതി ആയിരുന്നു. എനിക്ക് എല്ലാത്തരം വേഷങ്ങളും ലഭിച്ചിട്ടുണ്ട്. ഞാന്‍ ഒരു നെഗറ്റീവ് റോള്‍ ചെയ്തപ്പോഴും അത് ഒരു പ്രധാനപ്പെട്ട നെഗറ്റീവ് റോളായിരുന്നു. 30 വര്‍ഷമായി ഞാന്‍ നായകനായി അഭിനയിച്ചു, നായിക എന്നല്ല, നായകനായി എന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇന്‍ഡസ്ട്രിയില്‍ നിന്നും എന്തും ചെയ്യാനുള്ള ലൈസന്‍സ് തന്ന പ്രേക്ഷകരില്‍ നിന്നും എനിക്ക് ഒരുപാട് വാത്സല്യം ലഭിച്ചു.

ആളുകള്‍ എന്ത് വിചാരിക്കുമെന്ന് ഞാന്‍ ഒരിക്കലും ചിന്തിച്ചിട്ടില്ല. ഐറ്റം സോങ്ങുകള്‍ മുതല്‍ ഫോട്ടോ സെഷന്‍ വരെ എല്ലാം ഞാന്‍ ഒരു ജോലിയായി ചെയ്തിട്ടുണ്ട്. എന്നെ മനസ്സില്‍ വെച്ചാണ് ഒരു വേഷം എഴുതിയതെന്ന് പറഞ്ഞ് സിനിമാ പ്രവര്‍ത്തകര്‍ മുന്നോട്ട് വരുമ്പോള്‍ എനിക്ക് നന്ദിയും അനുഗ്രഹവും തോന്നാറുണ്ട്. ഇതില്‍ കൂടുതല്‍ എന്താണ് വേണ്ടത്. കളിമണ്ണ് എന്ന സിനിമ മറ്റ് ഇരുപത് പേരുടെ അടുത്ത് പോയിട്ട് ആരും എടുക്കാതെ അവസാനം എന്റെ അടുത്ത് വന്നതല്ല. അത് എന്റെ അടുത്തേക്കാണ് ആദ്യം വന്നത്. ഞാന്‍ അത് ചെയ്യാമെന്ന് പറയുകയായിരുന്നു. കോണ്ടത്തിന്റെ പരസ്യം ചെയ്തപ്പോള്‍ ഒരു മോഡലായി ജോലിയുടെ ഭാഗമായി ഞാനത് എടുത്തു. എന്റെ ജോലി സംസാരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ അച്ഛന്‍ എപ്പോഴും എന്നോട് പറഞ്ഞിരുന്നു. കാരണം പരസ്യം കൗതുകം ഉണര്‍ത്തുന്നുണ്ടെങ്കില്‍ അത് വിജയിച്ചു എന്നാണ്.

2017 ല്‍ പുറത്തിറങ്ങിയ നവല്‍ എന്ന ജുവല്‍ എന്ന ചിത്രത്തില്‍ പുരുഷനായി അഭിനയിക്കാന്‍ സംവിധായകന്‍ രഞ്ജിത്ത് പറഞ്ഞപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടിരുന്നു. പിന്നീട് സന്തോഷമാണ് തോന്നിയത്. എനിക്ക് വേണ്ടി ആളുകള്‍ എഴുതി കൊണ്ടിരിക്കുന്നു. അവരുടെ ഉള്ളിലെ തീ എനിക്ക് തീപ്പൊരിയായിട്ടാണ് നല്‍കുന്നത്. മുംബൈയില്‍ ജീവിച്ച് വളര്‍ന്ന ആളാണ് ഞാന്‍. രതിനിര്‍വേദം എന്താണെന്ന് എനിക്ക് അറിയില്ലായിരുന്നു. എന്നാല്‍ സംവിധായകന്‍ രാജീവ് കുമാര്‍ ആ സിനിമ ഞാന്‍ ചെയ്യണമെന്ന് പറഞ്ഞു. 1978 ല്‍ പുറത്തിറങ്ങിയ രതി നിര്‍വ്വേദം കാണരുതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ചെറിയ പ്രായമുള്ള പുരുഷനുമായി പ്രണയിക്കുന്നത് വളരെ വികാരപരമായ കാര്യമാണ്.

Actress swetha menon words about her movie carrier

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES