മലയാള സിനിമ മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് സുരഭി ലക്ഷമി. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ താരം സജീവമാണ്. എന്നാൽ ഇപ്പോൾ സുരഭി പങ്കുവെച്ച ഒരു കുറിപ്പാണ് ഏവരുടെയും ഉള്ളുലയ്ക്കുന്നത്. പ്രിയ സുഹൃത്തും നടനുമായ വിജയിയുടെ വിയോഗ വാര്‍ത്തയും കാണാന്‍ പറ്റാതെ പോയതിനെ കുറിച്ചുമാണ് സുരഭി പങ്കുവെച്ച കുറിപ്പ്.
സുരഭി ലക്ഷ്മിയുടെ കുറിപ്പ്,
വിജയ് നിങ്ങളീ ലോകത്തില്ലയെന്ന് വിശ്വസിക്കാന്‍ എനിക്കിപ്പോഴുമാവുന്നില്ല , പലപ്പോഴായി നമ്മള്‍ പ്ലാന്‍ ചെയ്ത കൂടിക്കാഴ്ച ഇങ്ങനെ ആയിരിക്കും എന്ന് ഒരിക്കലും കരുതിയില്ല , എത്ര ബുദ്ധിമുട്ടിയാണെങ്കിലും ഇന്ന് ബാംഗ്ലൂരില്‍ എത്തി തലദണ്ട എന്ന അങ്ങയുടെ അവസാന ചിത്രത്തിന്റെ ആദ്യ വെീം കാണണം എന്നുള്ളത് എന്റെ ആഗ്രഹമായിരുന്നു. കാരണം ഇന്നിവിടെ എത്തിയവരെല്ലാം നിങ്ങളുടെ പ്രിയപെട്ടവരാണ്, അവരുടെ ഇടയിലൂടെ നടന്നപ്പോള്‍ അവിടെ നിറയെ നിങളുള്ളതുപോലെ
പ്രിയപ്പെട്ട വിജയ് നിങ്ങള്‍ എന്നെ വീണ്ടും വിസ്മയിപ്പിച്ചരിക്കുന്നു, , സഞ്ചാരി വിജയ് എന്ന നടനില്‍ നിന്നും നാന്‍ അവനല്ല അവളു എന്ന ചിത്രത്തില്‍ മികച്ച നടനുള്ള ദേശീയ അവര്‍ഡിന് അര്‍ഹനാക്കിയ മതേശന്‍, ഇപ്പോള്‍തലദണ്ട യിലെ കുന്നഗൗട ഈ രണ്ടു കഥാപാത്രത്തിലേക്കുമുള്ള അങ്ങയുടെ പകര്‍ന്നട്ടം എന്തൊരു അത്ഭുമാണ്. ഹോ!നെഞ്ചുപൊട്ടുന്ന വേദനയോടെ ആണ് സിനിമ കണ്ടുത്തീര്‍ത്തത്. വിജയ് എനിക്കുറപ്പുണ്ട് ഇതുമറ്റൊരു അടയാളപ്പെടുത്തലാണ്.
വെല്ലുവിളിയര്‍ന്ന ഈ കഥാപാത്രത്തെ അങ്ങേക്ക് സമ്മാനിച്ച ഡയറക്ടര്‍ പ്രവീണ്‍കൃപകര്‍ സര്‍ നു ? എപ്പോഴും മറ്റുള്ളവരെ സഹായിക്കണം എന്നുള്ള മനസായിരുന്നു നിങ്ങള്‍ക്കു, മരണത്തിലും അങ്ങിനെ തന്നെ ഏഴു പേരിലൂടെ ഈ ലോകത്തു നിങ്ങള്‍ ജീവിച്ചിരിക്കുന്നു, ജീവിതയാത്രയില്ലെപ്പോഴെങ്കിലും അവരിലൂടെ നമുക്ക് നേരില്‍ കാണാമെന്നമെന്ന പ്രതീക്ഷയോടെ...