Latest News

നമ്മള്‍ കാണിക്കുന്ന ആത്മാര്‍ത്ഥത തിരിച്ചുകാണിക്കാത്ത ഒരുത്തന്‍മാരോടും ഒരുത്തികളോടും എനിക്ക് താത്പര്യമില്ല; എല്ലാത്തിനോടും നമ്മള് പ്രതികരിക്കണമെന്നില്ല: സുരഭി ലക്ഷ്മി

Malayalilife
നമ്മള്‍ കാണിക്കുന്ന ആത്മാര്‍ത്ഥത തിരിച്ചുകാണിക്കാത്ത ഒരുത്തന്‍മാരോടും ഒരുത്തികളോടും എനിക്ക് താത്പര്യമില്ല; എല്ലാത്തിനോടും നമ്മള് പ്രതികരിക്കണമെന്നില്ല: സുരഭി ലക്ഷ്മി

ലയാള സിനിമ മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് സുരഭി ലക്ഷമി. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. ബൈ ദി പീപ്പിള്‍ എന്ന ചിത്രത്തിലൂടെയാണ് നടി അഭിനയ രംഗത്ത് എത്തുന്നത് സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ താരം സജീവമാണ്. എന്നാൽ ഇപ്പോൾ   ഒരു അഭിമുഖത്തില്‍ സുരഭി പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. 

ഏത് ക്യാരക്ടര്‍ ഏല്‍പ്പിച്ചാലും വളരെ ഫ്ളക്സിബിള്‍ ആയിട്ട് അഭിനയിക്കുന്ന ഒരു നടിയാണ്, ഏത് ക്യാരക്ടറും അവരുടെ കയ്യില്‍ ഭദ്രമാണ് എന്ന് സംവിധായകര്‍ തന്നെക്കൊണ്ട് പറയുന്ന ഒരു സമയം തന്റെ സ്വപ്നമാണ്. ചിലയാളുകള്‍ പറയാറുണ്ട് ഇവര്‍ കോഴിക്കോട് സ്ലാംഗ് മാത്രം ചെയ്യുന്ന ആളാണ് അവര്‍ക്ക് മാര്‍ക്കറ്റ് ഇല്ല എന്നൊക്കെ. ഇക്കാരണങ്ങള്‍ പറഞ്ഞ് ചിലര്‍ ഒഴിവാക്കുകയും മാറ്റിനിര്‍ത്തുകയും ചെയ്തിട്ടുണ്ട്. ചില സിനിമ ചെയ്തു കഴിയുമ്പോള്‍ അതിന് എത്ര രൂപ കിട്ടിയെന്ന് ചിലര്‍ ചോദിക്കും. ആ ചോദ്യം എനിക്ക് ഇഷ്ടമല്ല. മറ്റൊന്ന് ഫേക്ക് ആയിട്ടുള്ള ആളുകളുമായി കമ്പനിയാകുന്നതാണ്.

നമ്മള്‍ കാണിക്കുന്ന ആത്മാര്‍ത്ഥത തിരിച്ചുകാണിക്കാത്ത ഒരുത്തന്‍മാരോടും ഒരുത്തികളോടും എനിക്ക് താത്പര്യമില്ല. എന്ത് ബന്ധം ആണെന്നുണ്ടെങ്കിലും അതിനെ ഏറ്റവും സത്യസന്ധമായിട്ട് അപ്രോച്ച് ചെയ്യണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. ഇഷ്ടമില്ലെങ്കില്‍ തുറന്നുപറഞ്ഞോളൂ, എനിക്ക് നിങ്ങളോട് കൂട്ടുകൂടാന്‍ ഇഷ്ടമില്ല, സോറി എനിക്ക് താത്പര്യമില്ലാത്തതുകൊണ്ടാണ് വേറെ പ്രശ്നമൊന്നുമില്ലെന്ന് അവര്‍ പറഞ്ഞാല്‍ നമ്മള്‍ വളരെ സ്മൂത്താണ്. അവരോട് ഹായ് ഭായ് ചെയ്യാം. എന്നാല്‍ ഭയങ്കര ഫേക്ക് ആയിട്ടുള്ള ആളുകള്‍ ഉണ്ടാവും. അങ്ങനെയുള്ള ആളുകളെ കുറച്ചുകഴിഞ്ഞാല്‍ മനസിലാകും.

അതുപോലെ ചില സ്ഥലങ്ങളില്‍ ചെന്നാല്‍ സ്ത്രീകളോട് ഈ വളിപ്പ് പറുന്നവരുണ്ടാകും. അത് എനിക്ക് ഇഷ്ടമല്ല, അതുപോലെ സമൂഹത്തില്‍ നടക്കുന്ന കാര്യങ്ങളിലൊക്കെ നമ്മുടെ അഭിപ്രായം ചോദിച്ച് വളച്ചൊടിച്ച് നമ്മളെ കരിവാരിത്തേക്കുന്നവരുണ്ട്. അതിനോടും എതിര്‍പ്പാണ്. നമുക്ക് അഭിപ്രായമില്ല എന്ന് വിശ്വസിക്കുന്നതിനോടും എനിക്ക് യോജിപ്പില്ല. കാരണം എല്ലാത്തിനോടും നമ്മള് പ്രതികരിക്കണമെന്നില്ല. അതിനര്‍ത്ഥം നമുക്ക് അഭിപ്രായമില്ല എന്നല്ല, മറിച്ച് നമ്മുടെ അഭിപ്രായത്തിന്റെ ഭാഗമായിട്ടാണ് അത് പറയേണ്ടെന്ന് തീരുമാനിക്കുന്നത് എന്നതാണ്.

Actress surabhi lekshmi words about roles in film

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES