ഇരുപതിലേറെ മലയാളചലച്ചിത്രങ്ങളിൽ വേഷമിട്ട ഒരു മികച്ച നടിയാണ് സുരഭി ലക്ഷ്മി. 2016 ലെ മിന്നാമിനുങ്ങ് എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും, സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ പ്രത്യേക ജൂറി പരാമർശവും ലഭിച്ച നടി കൂടിയാണ് സുരഭി. സിനിമ തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയില്‍ താരം സജീവമാണ്. എന്നാൽ ഇപ്പോൾ ടിയുടെതായി വന്ന പുതിയൊരു വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. നടി പങ്കുവെച്ചത് സ്ഥിരമായി പെട്രോള്‍ അടിക്കുന്ന പമ്പിലെ ജോലിക്കാരനോട് സംസാരിക്കുന്ന ഒരു വീഡിയോ ആണ് . സംസാരത്തിനിടെ ആണ് പുളളി പണ്ട് ജൂനിയര്‍ ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിച്ച അനുഭവം സുരഭിയോട് പങ്കുവെച്ചത്.
'കാലാപാനിയില്‍ മോഹന്‍ലാലിന്‌റെ കൂടെ അടിമകളായി പോവുന്നതില്‍ ഒരാളായാണ് താന്‍ അഭിനയിച്ചതെന്നും ഇദ്ദേഹം പറഞ്ഞു. 'കപ്പലില്‍ വസൂരി പൊന്തി എന്നും മൂന്നാള് കിടക്കുന്നുണ്ടെന്നും പറയും. അപ്പോ ആ മൂന്നാളെ കൊണ്ടുപോവുന്നതില്‍ സായിപ്പ് വെടിവെച്ച ഒരാളായിട്ടാണ് അഭിനയിച്ചത്', സുരഭിയോട് ആ പഴയ സിനിമാക്കാരന്‍ പറഞ്ഞു. നടിയോട് ഈ വീഡിയോയില്‍ എന്തെങ്കിലും ചെറിയ വേഷമുണ്ടെങ്കില്‍ പറയണേ എന്നും കലാകാരന്‍ ആവശ്യപ്പെടുന്നുണ്ട്.
ഹരീഷ് കണാരന്‌റെത് പോലുണ്ടെന്ന് പെട്രോള്‍ പമ്പ് ജീവനക്കാരന്‌റെ ശബ്ദം ചിലര്‍ കുറിച്ചത്. ചെറിയ ഒരു വേഷം എങ്കിലും അദ്ദേഹത്തിന്‌റെ ആഗ്രഹം പോലെ കിട്ടട്ടെ എന്നും ചിലര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. എപ്പോഴും ആരാധകര്‍ സുരഭിയുടെതായി വരാറുളള വീഡിയോസെല്ലാം ഏറ്റെടുക്കാറുണ്ട്. അണിയറയില്‍ നായികയായുളള നടിയുടെ പുതിയ സിനിമകള്‍ ഒരുങ്ങുന്നു. പദ്മ എന്ന സുരഭിയുടെ പുതിയ ചിത്രത്തിന്‌റെ ടീസര്‍ അടുത്തിടെയാണ് പുറത്തുവന്നത്. സിനിമ സംവിധാനം ചെയ്യുന്നത് അനൂപ് മേനോനാണ്.