തണ്ണീർ മത്തൻ ദിനങ്ങളിലൂടെ ഏവർക്കും സുപരിചിതയായ താരമാണ് ശ്രീരഞ്ജിനി. ചിത്രത്തിൽ താരം ഒരു അദ്ധ്യാപികയുടെ വേഷമായിരുന്നു കൈകാര്യം ചെയ്തിരുന്നത്. ഒരു നടി എന്നതിലുപരി താരം ഒരു നർത്തകി കൂടിയാണ്. എന്നാൽ ഇപ്പോൾ താരം ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി എന്നുള്ള വാർത്തയാണ് പുറത്ത് വന്നത്. ഈ സതോഷ വാർത്ത ശ്രീരഞ്ജിനിയുടെ സഹോദരനും സംവിധായകനുമായ ബിലഹരിയാണ് പങ്കുവെച്ചത്. ഗര്‍ഭകാലത്ത് കോവിഡ് വന്നുവെങ്കിലും അതിനെ ധൈര്യത്തോടെയും മനക്കരുത്തോടെയും അതിദീവിക്കുകയായിരുന്നു സഹോദരിയെന്ന് ബിലഹരി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
ബിലഹരിയുടെ കുറിപ്പ് ഇങ്ങനെ, 'അനിയത്തിയ്ക്ക് കുറച്ചു ദിവസങ്ങള്‍ മുന്‍പ് കോവിഡ് പോസിറ്റീവ് ആയിരുന്നു, അവള്‍ ഗര്‍ഭിണിയുമായിരുന്നു. ഡോക്ടര്‍ ഡെലിവറി ഡേറ്റ് പറഞ്ഞ തീയതിയ്ക്ക് 24 ദിവസം മുന്‍പാണ് അവള്‍ കോവിഡ് പോസിറ്റീവ് ആയത്. വീട്ടില്‍ എല്ലാവരും ഭയന്നു. വാര്‍ത്തയറിഞ്ഞു കൊച്ചിയിലെ ഫ്‌ളാറ്റ് വിട്ട് ഞാനും അവര്‍ക്കൊപ്പം വീട്ടില്‍ നിന്നു. എന്റെ അനിയത്തിയും അവളുടെ ഭര്‍ത്താവും നല്ല സ്ട്രാങ്ങ് ആയിരുന്നു. കോവിഡ് രോഗികളെ എല്ലാ ഹോസ്പിറ്റലുകളും ഡെലിവറിയ്ക്ക് അഡ്മിറ്റ് ചെയ്യില്ല എന്നൊരു ടെന്‍ഷന്‍ കിടക്കുമ്ബോഴും അവള്‍ക്ക് ആ ടൈമില്‍ പെയിന്‍ വന്നാല്‍ അമൃത പോലുള്ള ആശുപത്രികളില്‍ ഒരു സേഫ്റ്റിക്ക് കൊണ്ടുപോവാനുള്ള പ്ലാന്‍ ബിയും റെഡിയാക്കിയിരുന്നു. ഉള്ളിലെ കുഞ്ഞിന് ഇന്‍ഫെക്ഷന്‍ ഉണ്ടാവാതിരിക്കാന്‍ അവളുടെ ഭര്‍ത്താവ് എല്ലാ ദിവസവും അവള്‍ക്ക് ഇന്‍ജെക്ഷന്‍ എടുത്തിരുന്നു.
ഞങ്ങള്‍ വീടിനകത്ത് മാസ്‌ക് വച്ച്, ചിട്ടയായി മരുന്നുകളും മറ്റു ക്രമീകരണങ്ങളും പിന്തുടര്‍ന്നു. സാനിറ്റയ്‌സറില്‍ എല്ലാത്തിനെയും മുക്കി. അനിയത്തിയ്ക്ക് ഒരു മുറിയില്‍ ക്വാറന്റൈന്‍ സ്‌പേസ് നല്‍കി, എല്ലാ ആവശ്യങ്ങളും നടത്തികൊടുത്തു. ഇടയ്‌ക്കൊരു ദിവസത്തെ വൊമിറ്റിംഗ് ഒഴിച്ചാല്‍ അങ്ങനെ വേറെ പ്രശ്‌നങ്ങളൊന്നും അവള്‍ക്കുണ്ടായില്ല. ഞങ്ങള്‍ക്കാര്‍ക്കും വേറെ ബുദ്ധിമുട്ടുകളും ഉണ്ടായില്ല.
അങ്ങനെ ഒടുവില്‍ അനിയത്തിയും അളിയനുമൊക്കെ കോവിഡ് നെഗറ്റീവായി. ഇന്നലെ വൈകിട്ട് അവള്‍ പ്രസവിച്ചു, നോര്‍മല്‍ ഡെലിവറി ആയിരുന്നു. മിടുക്കനായി അവന്‍ ഈ ലോകത്തേക്കു കണ്‍തുറന്നു. ഞാനൊരു അമ്മാവനായിരിക്കുന്നു. കോവിഡ് വന്നു എന്ന ഭീതിയില്‍ ടെന്‍ഷനടിച്ചു നില്‍ക്കരുത്. ധൈര്യത്തോടെ നേരിടുക.' ശ്രീരഞ്ജിനിയും പെരുമ്ബാവൂര്‍ സ്വദേശിയായ രഞ്ജിത് പി രവീന്ദ്രനും തമ്മിലുള്ള വിവാഹം കഴിഞ്ഞ വര്‍ഷം ജനുവരിയിലായിരുന്നു നടന്നിരുന്നതും.