Latest News

വീണ്ടും സർജറിക്ക് വിധേയമായതിന്റെ കാരണം ഇതാണ്; പിത്താശയം നീക്കം ചെയ്യുന്നതിനെ കുറിച്ച് സൗഭാ​ഗ്യ

Malayalilife
വീണ്ടും സർജറിക്ക് വിധേയമായതിന്റെ കാരണം ഇതാണ്; പിത്താശയം നീക്കം ചെയ്യുന്നതിനെ കുറിച്ച്  സൗഭാ​ഗ്യ

ലയാള കുടുംബപ്രേക്ഷകർക്ക് ഏറെ പരിചിതമായ  താര ദമ്പതികളാണ് താരകല്യാണിന്റെ മകൾ സൗഭാഗ്യ വെങ്കിടേഷും ഭർത്താവ് അർജുൻ സമോശേഖറും. ബാല്യകാലം മുതൽ സുഹൃത്തായിരുന്ന അർജുനെ സൗഭാഗ്യം പിന്നീട് ജീവിതത്തിലേക്ക് കൂട്ടുകയായിരുന്നു. മിനിസ്‌ക്രീനിൽ സജീവമാണ് അർജുൻ. ദമ്പതികൾക്ക് ഒരു  പെൺകുഞ്ഞ് കഴിഞ്ഞ നവംബറിലാണ്  പിറന്നത്. വീണ്ടും സീരിയലിൽ മകൾ പിറന്ന ശേഷം  സജീവമാണ് അർജുൻ.  എന്നാൽ ഇപ്പോൾ ഉരുളക്ക് ഉപ്പേരിയിലാണ് അർജുൻ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. കുടുംബവിശേഷങ്ങളും മകൾ സുദർശന പിറന്ന സന്തോഷവുമെല്ലാം ഇരുവരും തങ്ങളുടെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.

താൻ വീണ്ടും ആശുപത്രിയിൽ അഡ്മിറ്റ് ആയിരിക്കുകയാണെന്നും ഒരു സർജറി ഉണ്ടെന്നും പറഞ്ഞ് എത്തിയിരിക്കുകയാണ് സൗഭാഗ്യ.പിത്താശയം നീക്കം ചെയ്യുന്നതിന് വേണ്ടിയാണ് തന്നെ സർജറിക്ക് വിധേയമാക്കുന്നത് എന്നാണ് സൗഭാ​ഗ്യ വെളിപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം താൻ വീണ്ടും ഒരു സർജറിക്ക് വിധേയയാകുന്നുവെന്ന് മാത്രമെ സൗഭാ​ഗ്യ പറഞ്ഞിരുന്നുള്ളൂ... ശേഷം ആരാധകരടക്കം നിരവധി പേർ കാരണം കമന്റുകളിലൂടെ തിരക്കിയിരുന്നു. ഇന്നാണ് സർജറിയെന്നും എല്ലാവരുടേയും പ്രാർഥനയുണ്ടാകണമെന്നും അങ്ങോട്ട് പോകുമ്പോൾ പിത്താശയം ഉണ്ടെന്നും സർജറി കഴിഞ്ഞ് തിരികെ വരുമ്പോൾ പിത്താശയം ഉണ്ടാകില്ലെന്നുമാണ് സൗഭാ​ഗ്യ പുതിയ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയായി കുറിച്ചത്. എന്ത് പറ്റിയത് കൊണ്ടാണ് സർജറി വേണ്ടി വന്നതെന്നും ആശുപത്രിയിലെ പുതിയ വിശേഷങ്ങൾ എന്തൊക്കെയാണെന്നും തുടങ്ങി നിരവധി ചോദ്യങ്ങൾ ഉയർന്ന് വരികയാണ്.

അർജുനും സൗഭാഗ്യവും സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ്. ഒരു യൂട്യൂബ്  ചാനലും ഈ ദമ്പതികൾക്ക് ഉണ്ട്. സൗഭഗയുടെ അമ്മയും മികച്ച ഒരു നർത്തകിയും അഭിനേത്രിയുമാണ്. നിരവധി ആരാധകരാണ് ഈ താരകുടുംബത്തിന് ഉള്ളത്.

Actress sowbhagya words about second surgery

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES