Latest News

ആൺകുട്ടികളും വിഷമം വന്നാൽ കരയും; മകളോട് ശിൽപ ബാല; അഭിനന്ദനവുമായി സോഷ്യൽ മീഡിയ

Malayalilife
ആൺകുട്ടികളും വിഷമം വന്നാൽ കരയും; മകളോട് ശിൽപ ബാല; അഭിനന്ദനവുമായി  സോഷ്യൽ മീഡിയ

ലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് ശിൽപ ബാല. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. ഒരു അവതാരക കൂടിയാണ് ശിൽപ.  സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ താരം സജീവവുമാണ്. എന്നാൽ ഇപ്പോൾ നടി ശിൽപ ബാല സോഷ്യൽമീഡിയയിൽ പങ്കുവെച്ച വീഡിയോയാണ് വൈറലാകുന്നത്. 


ഷാരൂഖ് ഖാൻ കരയുന്ന വീ‍ഡിയോ കാണുമ്പോൾ ആൺകുട്ടികൾ കരയുമോ എന്ന മകൾ യാമിയുടെ സംശയത്തിന് വളരെ മനോഹരമായാണ് ശിൽപ മറുപടി പറഞ്ഞ് കൊടുക്കുന്നത്.  ശിൽപയുടെ വീഡിയോയിലൂടെ തന്നെ സങ്കടവും കരച്ചിലുമൊന്നും ഉള്ളിലൊതുക്കേണ്ടതല്ലെന്നും അത് പ്രകടിപ്പിക്കുക തന്നെ വേണമെന്ന കുട്ടികളെ പഠിപ്പിക്കാൻ മാതാപിതാക്കളെ ബോധവാന്മാരാക്കുന്നതാണ്. 

 ഷാരൂഖ് ഖാൻ അങ്കിളെന്താ കരയുന്നേ എന്ന ശിൽപ ബാലയും മകൾ യാമിയും ചേർന്നുള്ള വിഡിയോയിൽ യാമിയുടെ ചോദ്യത്തിന് ഷാരൂഖ് ഖാന് വിഷമം വന്നിട്ടാണ് എന്നാണ് ശിൽപ ബാല നൽകിയ മറുപടി. അതോടെ അച്ഛൻ കരയില്ലല്ലോ എന്നായി യാമി. സങ്കടം വന്നാൽ അച്ഛനും കരയും എന്ന് ശിൽപബാല പറഞ്ഞു. അതിന് ബോയ്സ് കരയില്ലല്ലോ എന്നായി യാമി. സങ്കടം വന്നാൽ ആൺകുട്ടികളും പെൺകുട്ടികളും കരയുമെന്നും വികാരങ്ങൾ പ്രകടിപ്പിക്കണമെന്നും മകൾക്ക് പിന്നീട് ശിൽപ പറഞ്ഞ കൊടുക്കുന്നതാണ് വീഡിയോയിൽ കാണുന്നത്.  ശിൽപയെ അഭിനന്ദിച്ച് നിരവധി പേർ കമന്റുകൾ ചെയ്തിട്ടുണ്ട്.  ആരാധകർ ഇതിനോടകം തന്നെ ഏറ്റവും സൂപ്പറായ അമ്മയെയാണ് യാമിക്ക് ലഭിച്ചിരിക്കുന്നതെന്നാണ്  പറയുന്നത്.

Actress shilpa bala and daughter yamika video goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES